കാമ്പസുകളെപോലും കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ നിതാന്ത ജാഗ്രത വേണം; ജിയോ ബേബിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പുകസ

സംവിധായകൻ ജിയോ ബേബിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. ജിയോബേബിയോടും, അദ്ദേഹം സംവിധാനം ചെയ്ത കാതൽ ദ് കോർ എന്ന സിനിമയോടും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായി പുകസയുടെ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: വാട്ടര്‍ മെട്രോ യാത്ര ‘വ്യത്യസ്തമായ അനുഭവം’ ; ആശംസകള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ച് മുഖ്യമന്ത്രി

സിനിമയിൽ ചരിത്രബോധവും നൈതികതയും ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ ഈ ചലച്ചിത്രകാരനെ തള്ളിപ്പറയാൻ ശ്രമിക്കുന്നത് കലയിലെ ജനാധിപത്യ സൗന്ദര്യത്തിന്റെ നിഷേധമാണെന്നും സമുന്നതനായ ഈ കലാകാരന് ഈയിടെ ഫാറൂഖ് കോളേജ് യൂണിയൻ്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവം കേരളത്തിനു മുഴുവൻ അപമാനകരമാണെന്നും അശോകൻ ചരുവിലിന്റെ കുറിപ്പിൽ പറയുന്നു .

മലയാള സിനിമയെ ലോകോത്തരനിലവാരത്തിലേക്ക് ഉയർത്തുന്ന കാതൽ ദ് കോർ വരുംകാലത്തിന്റെയും ദൃശ്യാനുഭവമാണെന്നും എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും, മായ്ച്ചു കളയാനാവാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധീരമായ ഇടതുപക്ഷ നിലപാടുകളോടൊപ്പം കാതൽ ദ് കോർ ചേർന്നു നിൽക്കുന്നുണ്ടെന്നും അശോകൻ ചരുവിൽ കുറിച്ചു.ഭാവിയുടെ മഹത്തായ ഭാവനകൾ ഉയർന്നു വരേണ്ടതായ കാമ്പസുകളെപോലും , കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ കലയെ സ്നേഹിക്കുന്നവരുടെ നിതാന്ത ജാഗ്രത വേണമെന്നും എല്ലാ കാലത്തെയും ജീവിതത്തിലെ സത്യത്തിന്റെ സൗന്ദര്യമായ കാതൽ ദി കോറിന്റെ സംവിധായകൻ ജിയോ ബേബിയോടൊപ്പം പുരോഗമന കലാസാഹിത്യ സംഘം ചേർന്നു നിൽക്കുന്നുവെന്നും അശോകൻ ചരുവിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ

അശോകൻ ചരുവിലിന്റെ ഫേസ്ബുക് പോസ്റ്റ്

പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാനക്കമ്മിറ്റി
ജിയോ ബേബിക്ക് ഐക്യദാർഡ്യം.
ചലച്ചിത്ര സംവിധായകൻ
ജിയോബേബിയോടും, അദ്ദേഹം സംവിധാനം ചെയ്ത കാതൽ ദ് കോർ എന്ന സിനിമയോടും പുരോഗമന
കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. സിനിമയിൽ ചരിത്രബോധവും നൈതികതയും ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ ഈ ചലച്ചിത്രകാരനെ തള്ളിപ്പറയാൻ ശ്രമിക്കുന്നത് കലയിലെ
ജനാധിപത്യസൗന്ദര്യത്തിന്റെ നിഷേധമാണ്. സമുന്നതനായ ഈ കലാകാരന് ഈയിടെ ഫാറൂഖ് കോളേജ് യൂണിയൻ്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവം കേരളത്തിനു മുഴുവൻ അപമാനകരമാണ്.
മലയാള സിനിമയെ ലോകോത്തരനിലവാരത്തിലേക്ക് ഉയർത്തുന്നകാതൽ ദ് കോർ വരുംകാലത്തിന്റെയും ദൃശ്യാനുഭവമാണ്. ഈ
സിനിമ കൃത്യമായും സൗന്ദര്യം നിറഞ്ഞ രാഷ്ട്രീയപ്രസ്താവനയാണ്. എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും, മായ്ച്ചു കളയാനാവാത്ത
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള
ധീരമായ ഇടതുപക്ഷ നിലപാടുകളോടൊപ്പം കാതൽ ദ് കോർ ചേർന്നു നിൽക്കുന്നുണ്ട്. ഭാവിയിലെ മനുഷ്യജീവിതം
പ്രണയനിർഭരമായ സന്ദർഭങ്ങളാൽ നിറഞ്ഞു തൂവട്ടെ എന്നാണീ സിനിമ
പറയുന്നത്.
വെറുപ്പിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ജീർണ്ണമനസ്സുകളെ ഈ സിനിമ
അലോസരപ്പെടുത്തും. ഭാവിയുടെ മഹത്തായ ഭാവനകൾ ഉയർന്നു വരേണ്ടതായ കേമ്പസുകളെപോലും , കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ കലയെ സ്നേഹിക്കുന്നവരുടെ നിതാന്ത ജാഗ്രത വേണം.
എല്ലാ കാലത്തെയും ജീവിതത്തിലെ , സത്യത്തിന്റെ സൗന്ദര്യമായ
കാതൽ ദി കോറിന്റെ സംവിധായകൻ
ജിയോ ബേബിയോടൊപ്പം
പുരോഗമന കലാസാഹിത്യ സംഘം ചേർന്നു നിൽക്കുന്നു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News