സഫ്ദര്‍ ഹാഷ്മി അനുസ്മരണവും തെരുവ് നാടകാവതരണവും സംഘടിപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഫ്ദര്‍ ഹാഷ്മി അനുസ്മരണവും തെരുവ് നാടകാവതരണവും സംഘടിപ്പിച്ചു. പാളയം മാര്‍ക്കറ്റിന് മുന്നില്‍ ‘തെരുവില്‍ വീണ്ടും മുഴങ്ങുന്നു ഹല്ലാ ബോല്‍’ എന്ന പേരില്‍ നടത്തിയ അനുസ്മരണ കൂട്ടായ്മ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.

READ ALSO:മകരവിളക്ക് മഹോത്സവം; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം

സഫ്ദര്‍ ഹാഷ്മിയോടൊപ്പം പ്രവര്‍ത്തനാനുഭവമുള്ള വി ബാലചന്ദ്രന്‍ നായര്‍, ഇ ശിവരാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. ജില്ലാ പ്രസിഡന്റ് കെ ജി സൂരജ് അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി എന്‍ മുരളി, സംസ്ഥാന സെക്രട്ടറി പി എന്‍ സരസമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ് രാഹുല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോസ് പൂഴനാട് നന്ദിയും പറഞ്ഞു. വിജു നാടകപ്പുര രചനയും സംവിധാനവും നിര്‍വ്വഹിച്ച വാമനപുരാണം രണ്ടാം ഭാഗം നാടകം പേരൂര്‍ക്കട ബാലസംഘം കലാവേദി അവതരിപ്പിച്ചു.

READ ALSO:റെക്കോർഡടിച്ച് യുപിഐ പേയ്മെന്റ്; ഡിസംബറിൽ മാത്രം 18 ലക്ഷം കോടിയുടെ ഇടപാടുകൾ

പരിപാടിയുടെ ഭാഗമായി ഫോട്ടോ പ്രദര്‍ശനവും ആദരവും സംഘടിപ്പിച്ചു. 1989 ജനുവരി 1ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ജനനാട്യ മഞ്ചിന്റെ നേതൃത്വത്തില്‍ ഹല്ലാ ബോല്‍ എന്ന നാടകം അവതരിപ്പിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സഫ്ദര്‍ ഹാഷ്മി പരിക്കേറ്റ് കൊല്ലപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here