പുല്‍പ്പള്ളി സംഘര്‍ഷം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാക്കം, ഭഗവതിപറമ്പില്‍ വീട്ടില്‍ ബാബു(47), പാടിച്ചിറ, മരക്കടവ്, ഉറുമ്പില്‍കരോട്ട് വീട്ടില്‍ ഷെബിന്‍ തങ്കച്ചന്‍(32), പാടിച്ചിറ, മരക്കടവ്, ഉറുമ്പില്‍ കരോട്ട് വീട്ടില്‍ ജിതിന്‍ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ALSO READ ;വീണ്ടും വന്യജീവിയുടെ ആക്രമണം; പുല്‍പ്പള്ളിയില്‍ പശു ചത്തു

ന്യായവിരുദ്ധമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ വിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. വനംവകുപ്പിന്റെ വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News