പുൽപ്പള്ളി ബാങ്ക്‌ ‌വായ്പാ തട്ടിപ്പ് കേസ്; കെ കെ അബ്രഹാമിന് ജാമ്യം

പുൽപ്പള്ളി ബാങ്ക്‌ ‌വായ്പാ തട്ടിപ്പിൽ ജയിലിൽ കഴിയുന്ന കെപിസിസി ജനറൽ സെക്രട്ടി കെ കെ അബ്രഹാമിന് ജാമ്യം. അറസ്റ്റിലായി നാൽപ്പത്തിനാലാമത്തെ ദിവസമാണ് ഇയാൾക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ബാങ്ക് രേഖകൾ തിരുത്തരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുക. വായ്പാ തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവലയിലെ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിനെ തുടർന്ന് കഴിഞ്ഞ മെയ് 31ന് ആണ് അബ്രഹാമിനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ  ഇതിന് മുമ്പ് പലതവണ പരിഗണിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.  ഒന്നര മാസത്തോളം ജയിലിൽ കിടന്നശേഷമാണിപ്പോൾ ജാമ്യം . അബ്രഹാമിനെ അറസ്റ്റ് ചെയ്ത അതേദിവസം അറസ്റ്റിലായ ബാങ്ക് മുൻ സെക്രട്ടറി രാമദേവി, പിന്നീട് അറസ്റ്റിലായ ബാങ്ക് മുൻ ഡയറക്ടർ വി എം പാലോസ്, സേവാദൾ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പള്ളി എന്നിവർ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്.

Also Read: വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here