പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌; കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തി, റിപ്പോര്‍ട്ട് ഉടന്‍

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പില്‍ സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ഉടൻ റിപ്പോർട്ട്‌ നൽകും.പരിശോധനകൾ പൂർത്തിയായി. പുറത്തുവന്നതിനേക്കാൾ കൂടുതൽ വായ്‌പാ തട്ടിപ്പുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

പുൽപ്പള്ളി ബാങ്കിലെ കോൺഗ്രസ്‌ നേതാക്കളുടെ വായ്പാ തട്ടിപ്പിനിരയായി രാജേന്ദ്രൻ എന്ന കർഷകൻ ആത്മഹത്യ ചെയ്തതിന്‌ പിന്നാലെയാണ്‌ സഹകരണ വകുപ്പ്‌ വീണ്ടും അന്വേഷണം നടത്തിയത്‌. 2016-17 കാലത്ത്‌ നടന്ന ക്രമക്കേടുകൾ സഹകരണ വകുപ്പ്‌ നേരത്തേ തന്നെ കണ്ടെത്തുകയും ഏഴരക്കോടിയുടെ ക്രമക്കേട്‌ കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്‌‌ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്‌.

ഈ കാലയളവിന്‌ ശേഷവും അതായത്‌ 2017 മുതൽ 2023 വരെയുള്ള വായ്പാ വിതരണത്തിലും ക്രമക്കേട്‌ നടന്നതായി ജോയിന്റ്‌ രജിസ്ട്രാർ ‌ കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലായിരുന്നു സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ അയ്യപ്പൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ വകുപ്പ്‌ 66 /1 പ്രകാരമുള്ള അന്വേഷണത്തിന്‌ സർക്കാർ നിയോഗിച്ചത്‌.
ആസ്തി ബാധ്യതകൾ,അനുമതിയില്ലാതെയുള്ള വായ്പകൾ, സഹകരണ നിയമങ്ങളുടെ ലംഘനം തുടങ്ങിയവയാണ്‌ അന്വേഷണ സംഘം പരിശോധിച്ചത്‌.

നിലവിലെ പരാതികൾക്കിടയാക്കിയ തിരിമറികൾക്ക്‌ പുറമേ 2017ന്‌ ശേഷവും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.റിപ്പോർട്ട്‌ ഉടൻ സർക്കാരിന്‌ സമർപ്പിക്കും.അന്വേഷണ സംഘം ബാങ്കിലെത്തി മുഴുവൻ രേഖകളും പരിശോധിച്ചിരുന്നു.ചില രേഖകൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്‌.ജൂൺ ആറിനാണ്‌ ഉയർന്നുവന്ന പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷക സംഘത്തെ സർക്കാർ നിയോഗിച്ചത്‌.

പ്രതികള്‍ തെ‍ളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം ക‍ഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നടത്തിയ വായ്പാ തട്ടിപ്പിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നേരത്തെ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

ALSO READ: യൂട്യൂബര്‍ ‘തൊപ്പി’യെ അറസ്റ്റ് ചെയ്തു, പിടികൂടൂയത് കതക് ചവിട്ടിപ്പൊളിച്ച്

ആത്മഹത്യചെയ്ത രാജേന്ദ്രന്‍ നായരുടെ കടബാധ്യത ബാങ്ക് ഏറ്റെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ബാങ്കില്‍ ജോലിനല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.

വായ്പ തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്‍റും  കോണ്‍ഗ്രസ് നേതാവുമായ കെ.കെ അബ്രഹാമും മുന്‍സെക്രട്ടറി രമാദേവിയും ജയിലിലാണ്. മുഖ്യ ആസൂത്രകരില്‍ ഒരാളായ സേവാദള്‍ ജില്ലാ വൈസ് ചെയര്‍മ്മാന്‍ സജീവന്‍ കൊല്ലപ്പള്ളി ഉള്‍പ്പെടെയുള്ള മറ്റുപ്രതികള്‍ ഒളിവിലാണ്. മരണത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന രാജേന്ദ്രന്‍ നായരുടെ ആത്മഹത്യ കുറിപ്പ് അന്വേഷണത്തിനിടെ ലഭിച്ചിരുന്നു. കെ.കെ എബ്രഹാമും ബാങ്ക് ഡയറക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടുന്ന 10 പ്രതികളാണുള്ളത്.

ALSO READ: ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News