പൈപ്പിനുള്ളില്‍ കുടുങ്ങി പമ്പ് ഓപ്പറേറ്റര്‍ മരിച്ചു

തൃശ്ശൂര്‍ മനക്കൊടിയില്‍ മോട്ടോര്‍ പമ്പിന്റെ പൈപ്പിനുള്ളില്‍ കുടുങ്ങി പമ്പ് ഓപ്പറേറ്റര്‍ മരിച്ചു. മനക്കൊടി സ്വദേശി താഴത്തെ കാട്ടില്‍ 66 വയസ്സുള്ള മോഹനന്‍ ആണ് മരിച്ചത്. മനക്കൊടി കിഴക്കും പുറത്തുള്ള കരാട്ടെ പടവിലെ മോട്ടോര്‍ ഓപ്പറേറ്റര്‍ ആയിരുന്നു മോഹനന്‍. കനാലില്‍ വെള്ളം ഉയര്‍ന്നതിനാല്‍ രാവിലെ മുതല്‍ വെള്ളം പമ്പ് ചെയ്യുന്ന ജോലികള്‍ നടന്നുവരികയായിരുന്നു.

READ ALSO:അടിയോടടി; ലൈവില്‍ തമ്മില്‍ത്തല്ലി നേതാക്കള്‍; വൈറല്‍ വീഡിയോ

വൈകിട്ട് മോട്ടോര്‍ ഓഫ് ചെയ്തപ്പോള്‍ പമ്പിനുള്ളിലേക്ക് വെള്ളം തിരികെ വലിക്കുന്നത് കണ്ടു. പലകയുമായി ഇത് തടയാന്‍ ഇറങ്ങിയ മോഹനനെ പലക ഉള്‍പ്പെടെ മോട്ടോര്‍ വലിച്ചെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്. തൃശ്ശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

READ ALSO;കണ്ണൂര്‍ സ്‌ക്വാഡ്; മികച്ച പ്രേക്ഷക പ്രതികരണം; സന്തോഷ കണ്ണീരില്‍ നടന്‍ റോണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News