
പുനലൂർ സീറ്റിനെ മുസ്ലീം ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ലീഗിന് പുനലൂർ സീറ്റ് നൽകിയാൽ ഒറ്റയ്ക്ക് സ്ഥാനാർഥി നിർത്തുമെന്ന ഭീഷണി ഉയർത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ.
Also read : “ഇഎംഎസിന് പകരക്കാരനില്ല, എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തും”: എം വി ഗോവിന്ദൻ മാസ്റ്റർ
അതേ സമയം ചടയമംഗലത്തും സീറ്റിനായി പിടിവലി രൂക്ഷമാണ്, തുടർച്ചയായി പരാജയപ്പെട്ട പുനലൂരിന് പകരം ചടയമംഗലം വേണം എന്ന ആവശ്യം ലീഗിന്റെ ഭാഗത്ത് നിന്ന് ശക്തമാകുന്നുണ്ട്. ചടയമംഗലത്ത് ആർ ചന്ദ്രശേഖരന് പകരം എം എം നസീറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം മുന്നോട്ട് വന്നിരുന്നു. മുസ്ലീം വിഭാഗത്തിൽ നിന്ന് ജില്ലയിൽ കോൺഗ്രസിൽ ഒരാൾ വേണം എന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചടയമംഗലം ലീഗിന് വിട്ടുകൊടുക്കരുതെന്ന് നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. ഈ ചടയമംഗലത്തെ സീറ്റ് തർക്കം സോഷ്യൽ മീഡിയയിൽ പരിഹാസമായി മാറിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

