പൂനലൂരില്‍ പെട്രോള്‍ പമ്പില്‍ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച് കടന്ന തമിഴ്‌നാട് സ്വദേശികളെ പിടികൂടി

കൊല്ലം പുനലൂരില്‍ പെട്രോള്‍ പമ്പില്‍ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം
പണം നല്‍കാതെ കടന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. പുനലൂര്‍ ചെമ്മന്തൂരിലെ പമ്പിലെത്തി 3000 രൂപയ്ക്ക് ഡീസല്‍ അടിച്ച ശേഷമാണ് ഇവര്‍ കാറുമായി കടന്നത്.

ALSO READ: ആൺ സുഹൃത്തിനെ കെട്ടിയിട്ട് കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒഡിഷയിൽ 10 പേർ അറസ്റ്റിൽ

തിരുനല്‍വേലി സ്വദേശികളായ ചുടലൈ കണ്ണന്‍, ബന്ധുവായ കണ്ണന്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പമ്പ് ജീവനക്കാരി ഷീബ പിന്നാലെ ഓടിയെങ്കിലും വാഹനം അതിവേഗത്തില്‍ ഓടിച്ചു പോയി. വിവരം അറിഞ്ഞ ഹൈവേ പൊലീസ് വാഹനം തടഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.

ALSO READ: അഹമ്മദാബാദ് വിമാനദുരന്തം; മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാർഥികൾ ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News