കുത്തിവെയ്പ്പ് എടുത്തവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ട സംഭവം: ഡിസ്റ്റിൽ വാട്ടർ പരിശോധനയ്ക്കയക്കും

പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ട സംഭവത്തിൽ ഡിസ്റ്റിൽ വാട്ടർ പരിശോധനയ്ക്കയക്കും. 3 കുട്ടികളെ എസ്എഎറ്റി ആശുപത്രിയിലും എട്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 11 പേരുടേയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ALSO READ: മണിപ്പൂർ സംഘർഷം; നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കാൻ ഗവർണറോട് ശുപാർശയുമായി സംസ്ഥാന കാബിനറ്റ്

വെള്ളിയാ‍ഴ്ച രാത്രി 9 മണിക്കാണ് പേവാർഡിൽ കഴിയുന്ന 11 പേർക്കും ഇൻജക്ഷൻ നൽകിയത്. ആന്റിബയോട്ടിക് പൊടി ഡൈല്യൂട്ട് ചെയ്യാൻ ഉപയോഗിച്ച ഡിസ്റ്റിൽ വാട്ടറിലിലാണ് പ്രശ്നമെന്നാണ് സംശയം.

ALSO READ: ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News