
പുനലൂരിൽ യു.ഡി.എഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. പുനലൂർ നിയമസഭാ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് തന്നെ വിട്ടുനൽകിയാൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി.
കഴിഞ്ഞ രണ്ട് തവണയും മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ട മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് തന്നെ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ലീഗിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ കെ.പി.സി.സി.ക്കും ഹൈക്കമാൻഡിനും പ്രാദേശിക നേതാക്കൾ നിവേദനം നൽകിയിരുന്നു.
ALSO READ : തിരുവമ്പാടി മുസ്ലീം ലീഗിൽ പൊട്ടിത്തെറി: സി കെ കാസിമിനെതിരെ പടയൊരുക്കവുമായി ലീഗിലെ ഒരു വിഭാഗം
സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ പുനലൂരിലെ കോൺഗ്രസ് നേതാക്കൾ പ്രത്യേക യോഗം ചേർന്നു. ലീഗിന് സീറ്റ് നൽകുന്ന പക്ഷം ജനപ്രതിനിധികൾ അടക്കമുള്ളവർ സ്ഥാനമാനങ്ങൾ രാജിവെച്ച് പ്രതിഷേധിക്കാനാണ് നീക്കം. യു.ഡി.എഫ് സംവിധാനത്തിൽ വലിയ വിള്ളലുണ്ടാക്കുന്ന ഈ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയസാധ്യതകളെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

