വി ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പുകേസ്; പരാതിക്കാരന്റെ മൊഴി ഇ ഡി രേഖപ്പെടുത്തും

വി ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പുകേസില്‍ പരാതിക്കാരന്റെ മൊഴി ഇ ഡി രേഖപ്പെടുത്തും. കൊച്ചി ഇ ഡി ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്.

ALSO READ:തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

പരാതിക്കാരനായ ജയ്‌സണ്‍ പാനികുളങ്ങരയോട് കൂടുതല്‍ രേഖകളും ഹാജരിക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍ജനി പദ്ധതിക്കായി വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചാണ് പണം പിരിച്ചതെന്നാണ് ഇ ഡി വിലയിരുത്തല്‍.

ALSO READ:വയനാട് ഉരുള്‍പൊട്ടല്‍; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

ജയ്സണ്‍ പാനികുളങ്ങരയില്‍നിന്ന് ഇ ഡി നേരത്തെ മൊഴിയെടുത്തിരുന്നു. ബെര്‍മിങ്ഹാമിലെത്തി പണംപിരിച്ചെന്ന് വി ഡി സതീശന്‍ സമ്മതിക്കുന്ന ഇലക്ട്രോണിക്‌സ് തെളിവുകള്‍ ഇ ഡിക്ക് കൈമാറിയിരുന്നു. പണം അഭ്യര്‍ഥിക്കുന്നതടക്കമുള്ള തെളിവുകളും കൈമാറി. സതീശന് വിദേശത്ത് പണപ്പിരിവ് നടത്താന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍, വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച് സിബിഐ നല്‍കിയ കത്ത്, വിജിലന്‍സിന് നല്‍കിയ പരാതികള്‍, സ്വീകരിച്ച തുടര്‍നടപടികള്‍, കത്തിടപാടുകള്‍ എന്നിവയും കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News