ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി

നിറഞ്ഞ ചിരിയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി. തിരുവനന്തപുരം കാരോട് അമ്പിലിക്കോണം അയിര പറമ്പിന്‍തോട്ടം വീട്ടില്‍ പങ്കജാക്ഷിയുടെ മരണം നാടിന് നൊമ്പരമായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു പങ്കജാക്ഷിയുടെ മരണം.

Also Read- രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

ചിരിച്ചു കൊണ്ടു മാത്രമേ പങ്കജാക്ഷി ഏതു കാര്യവും പറയുമായിരുന്നുള്ളൂ. ആരെ കണ്ടാലും അവര്‍ സമൃദ്ധമായി ചിരിച്ചു വിശേഷങ്ങള്‍ ചോദിക്കും. ദൈവത്തിന്റെ ഇഷ്ടമാണ് ചിരിയായി മുഖത്തു വരുന്നതെന്നും അതാണ് അതിന്റെ രഹസ്യമെന്നും പങ്കജാക്ഷി പറഞ്ഞിരുന്നു. നിറഞ്ഞ് ചിരിച്ച് മറ്റുള്ളവരിലേക്കും ചിരി പകരുന്ന പുഞ്ചിരി അമ്മച്ചി വാര്‍ത്തയായതോടെ നിരവധി പേര്‍ പങ്കജാക്ഷിയെ കാണാന്‍ എത്തിയിരുന്നു. നാട്ടിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ പുഞ്ചിരി അമ്മച്ചി പ്രിയങ്കരിയായിരുന്നു.

Also Read- ‘രോഗം ബാധിച്ചിട്ട് 11 ദിവസം’; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് രചനാ നാരായണന്‍കുട്ടി

പങ്കജാക്ഷിയുടെ ഭര്‍ത്താവ് യോവോസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ഭര്‍ത്താവ് മരിച്ച ശേഷം ഏറെ കഷ്ടപ്പെട്ടാണ് അവര്‍ മക്കളെ വര്‍ത്തിയത്. പുളി വിറ്റും ഓല മെടഞ്ഞ് വിറ്റുമൊക്കെയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയത്. പിന്നീട് ദേവാലയത്തില്‍ ശുചീകരണ ജോലികളും ചെയ്തിരുന്നു. രണ്ട് വര്‍ഷം മുന്‍പുണ്ടായ ഒരു വീഴ്ചയില്‍ പങ്കജാക്ഷിക്ക് പരുക്കേറ്റിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News