പൂനെ ബസ് ബലാത്സംഗ കേസ് ; പ്രതി അറസ്റ്റിൽ

arrest

മഹാരാഷ്ട്രയിൽ പൂനെയിൽ നടന്ന ബസ് ബലാത്സംഗ കേസിലെ പ്രതിയായ ദത്താത്രയ ഗാഡെയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഷിരൂർ തഹസിൽസിൽ നിന്ന് അർദ്ധരാത്രിയോടെയാണ് പൂനെ പൊലീസ് പ്രതിയായ ദത്താത്രയ ഗഡെയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മഹാരാഷ്ട്രയിൽ പൂനെയിലെ തിരക്കേറിയ സ്വാർഗേറ്റ് ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസിൽ 26 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. 48 മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിനുശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്.

Also read: സ്വകാര്യ ഭാഗങ്ങളിൽ 28 തുന്നലുകൾ; മധ്യപ്രദേശിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി; പതിനേഴുകാരൻ കസ്റ്റഡിയിൽ

പൂനെ ജില്ലയിലെ ഷിരൂരിലുള്ള ഒരു ബന്ധുവിന്റെ വീട് പ്രതി സന്ദർശിച്ചിരുന്നുവെന്നും താൻ തെറ്റ് ചെയ്തുവെന്നും പൊലീസിൽ കീഴടങ്ങാൻ ആഗ്രഹിച്ചുവെന്നും ബന്ധുവിനോട് കുറ്റസമ്മതം നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീടാണ് ഇയാൾ ഒളിവിൽ പോയതെന്ന് പൊലീസ് പറയുന്നു. പിന്നീട് ബന്ധുവാണ് പൊലീസിനെ വിവരം അറിയിച്ചതും പ്രതി ഗേഡ് അറസ്റ്റിലാകുന്നതും.

പൊലീസ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പിടികൂടുന്നതിനായി പൂനെ പൊലീസ് 13 ടീമുകൾ രൂപീകരിച്ചിരുന്നു – ക്രൈംബ്രാഞ്ചിൽ നിന്ന് എട്ട് പേരും സ്വാർഗേറ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ച് പേരും. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏറ്റവും വലിയ ബസ് ഡിപ്പോകളിൽ ഒന്നാണ് പൂനെയിലെ സ്വാർഗേറ്റ്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Also read: 13 ടീമുകൾ, ഡ്രോൺ അടക്കം ഉപയോഗിച്ച് തിരച്ചിൽ; പൂനെയിൽ ബസിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ അകാലത്തിൽ നടന്ന സംഭവത്തെ വിവിധ രാഷ്ട്രീയ സംഘടനകൾ അപലപിച്ചു. ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കായിരുന്നു വീട്ടിലേക്ക് മടങ്ങാൻ ബസ് കത്ത് നിന്നിരുന്ന യുവതിയെ പ്രതി തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ കയറ്റി ക്രൂര പീഡനത്തിനിരയാക്കിയത്. മെഡിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News