13 ടീമുകൾ, ഡ്രോൺ അടക്കം ഉപയോഗിച്ച് തിരച്ചിൽ; പൂനെയിൽ ബസിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

പൂനെയിൽ നിർത്തിയിട്ട ബസിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ദത്താത്രേയ ഗഡെ (37) ആണ് അറസ്റ്റിലായത്. ഷിരൂരിൽ അർദ്ധരാത്രിയിൽ നടത്തിയ വ്യാപകമായ തിരച്ചിലിന് ഒടുവിലാണ് പ്രതി പിടിയിലായത്. ഷിരൂരിലെ ഒരു ഫാമിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണം, കവർച്ച, പിടിച്ചുപറിക്കൽ തുടങ്ങി അര ഡസൻ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലായിരുന്നു ഇയാൾ.

ഇന്നലെ മുതൽ പൂനെ പോലീസിന്റെ 13 ടീമുകൾ ഇയാളെ തിരഞ്ഞു വരികയായിരുന്നു. രാത്രി വൈകി, അയാൾ ഒരാളുടെ വീട്ടിൽ ഭക്ഷണത്തിനായി പോയി, ആ വ്യക്തി ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു, തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോൺ അടക്കം ഉപയോഗിച്ചാണ് പൊലീസ് തിരച്ചിൽ നടത്തിയത്.

ALSO READ: കയ്പക്ക ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി, പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപാതകം; ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കൂട്ടാളിയും പിടിയിൽ, ഒരാൾക്കായി തിരച്ചിൽ

ഫെബ്രുവരി 26ന് പുലർച്ചെ ബസ് കാത്തു നിൽക്കുമ്പോഴാണ് 26 കാരിയെ മറ്റൊരു ബസിന്റെ കണ്ടക്ടർ എന്ന വ്യാജന കൂട്ടിക്കൊണ്ടുപോയി ദത്താത്രേയ ഗഡെ ബലാൽസംഗം ചെയ്തത്. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വെച്ചായിരുന്നു ബലാൽസംഗം. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതി. ഇവടെയെത്തിയ പ്രതി സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്ന് യുവതിയോടെ പറഞ്ഞു. ബസ് വരുന്ന സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കിടന്നിരുന്ന ബസിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം വൻ പ്രതിഷേധത്തിലേക്കാണ് വഴി വച്ചത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലുടനീളമുള്ള ആളുകൾ കർശന നടപടിയും നീതിയും ആവശ്യപ്പെട്ട് രം​ഗത്ത് വന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ഏറ്റവും വലിയ ബസ് ഡിപ്പോകളിൽ ഒന്നാണ് പൂനെയിലെ സ്വാർഗേറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News