മയക്കുമരുന്ന് വാങ്ങാന്‍ അമ്മ പണം നല്‍കിയില്ല; 27കാരന്‍ എല്ലാം കത്തിച്ച് ചാമ്പലാക്കി, സംഭവം പൂനെയില്‍!

മയക്കുമരുന്ന നല്‍കാന്‍ അമ്മ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ റസിഡന്‍സ് സൊസൈറ്റിയിലെ രണ്ട് ഡസനോളം ഇരുചക്രവാഹനങ്ങള്‍ കത്തിച്ചിരിക്കുകയാണ് 27കാരനായ യുവാവ്. പിംപ്രി ചിഞ്ച്വാഡ് എന്ന റസിഡന്‍ഷ്യല്‍ കോളനിയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീഡിയോയില്‍ സ്വപ്‌നില്‍ ശിവ് ശരണ്‍ പവാര്‍ എന്നയാള്‍ എന്തോ ഒരു ഇന്ധനമെന്ന് തോന്നിക്കുന്ന ദ്രാവകം പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് ഒഴിക്കുന്നത് വ്യക്തമാണ്. തൊട്ടടുത്ത നിമിഷം ഇയാള്‍ ലൈറ്റര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് മുകളിലേക്ക് എറിഞ്ഞിട്ട് ഓടിമറയുന്നത് കാണാം.

13ഓളം വാഹനങ്ങളാണ് കത്തിനശിച്ചത്. റസിഡന്‍സിലെ ആള്‍ക്കാരുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: മനോരമയുടെ കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ ഇതൊക്കെ പ്രതീക്ഷിക്കേണ്ടതായിരുന്നു; വിവരക്കേട് പതിവാക്കി മനോരമ, ‘കണ്ടുപിടുത്തം’ കയ്യോടെ പൊക്കി എം സ്വരാജ്

പ്രതിയുടെ അമ്മ പറയുന്നത് ഇങ്ങനെയാണ്. പുലര്‍ച്ചെ 2 മണിക്ക് ശേഷം പണം ആവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തി. പണം നല്‍കില്ലെന്ന് പറഞ്ഞതിന് പിന്നാലെ കെട്ടിടത്തിന് തീയിടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. ജാമ്യത്തില്‍ പോലും ഇയാളെ പുറത്ത് വിടരുതെന്നും സ്വപ്‌നിലിന്റെ മാതാവ് പറയുന്നു.

കുടുംബം മുഴുവന്‍ ഇയാളെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണെന്നും ഇതുവരെയും സൊസൈറ്റിയില്‍ ഉള്ളവര്‍ തങ്ങളോട് ഇറങ്ങി പോകാന്‍ പറഞ്ഞില്ലെന്നും എങ്ങോട്ടേക്ക് പോകുമെന്ന് ഒരു പിടിയുമില്ലെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി കുടുംബത്തിന് ഇയാള്‍ തലവേദനയാണെന്നും മയക്കുമരുന്നിനും മദ്യത്തിനും അടിമയാണ് ഇയാളെന്നും സഹോദരനും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News