കാഴ്ച വിരുന്നൊരുക്കി പൂനെയിൽ മലയാളി സമാജങ്ങൾ ചേർന്നൊരുക്കിയ മെഗാ തിരുവാതിര

MAHARASHTRA

കാഴ്ച വിരുന്നൊരുക്കി പൂനെയിൽ മലയാളിസമാജങ്ങൾ ചേർന്നൊരുക്കിയ മെഗാ തിരുവാതിര. പൂനെയിലെ ചിഞ്ച്‌വാഡ് മലയാളിസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിംപ്രി ചിഞ്ച്‌വാഡിലെ മലയാളി സംഘടനകളുമായി ചേർന്നാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

സി.എം.എസ്‌. സ്കൂളങ്കണത്തിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുത്തു.ഘോഷയാത്രയോടെയാണ് മെഗാ തിരുവാതിരക്ക് തുടക്കമിട്ടത്. അകമ്പടിയായി പിംപ്രി ശബരി വനിതാ വാദ്യകലാ ഗ്രൂപ്പിന്റെ ശിങ്കാരിമേളവും.

ALSO READ; നാളെ നടക്കാനിരുന്ന സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം മാറ്റി; ഉപഗ്രഹങ്ങളുടെ കൂടിച്ചേരലിന് 9 വരെ കാത്തിരിക്കണം

സംഘടനകൾ തമ്മിൽ ഒരു കൂട്ടായ്മ വളർത്തിയെടുക്കാനും പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാനും ഇത്തരം വേദികൾ നിമിത്തമാകുന്നുവെന്ന് ചിഞ്ച്‌വാഡ് മലയാളിസമാജം പ്രസിഡന്റ് ടി പി വിജയൻ പറഞ്ഞു. വരും വർഷങ്ങളിൽ കുറെ കൂടി വിപുലമായ ഒരുക്കങ്ങളാണ് സംഘടന ലക്ഷ്യമിടുന്നതെന്നും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് കൂടിയായ ടി പി വിജയൻ വ്യക്തമാക്കി.കഥകളി കലാകാരി താര വർമ്മ മുഖ്യാതിഥിയായിരുന്നു.

സാമൂഹ്യപ്രവർത്തകനായ ശ്രീകാന്ത് നായർ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ മുൻ അംഗം ബാബു നായർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നുവനിതാ വിഭാഗം കൺവീനർ പ്രവീജ വിനീതാണ് ഏകോപനം നിർവഹിച്ചത്. കേരളീയ വേഷമണിഞ്ഞെത്തിയ മറാഠി വനിതകളും ആവേശത്തോടെയാണ് പങ്കെടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News