
ആറ് വയസുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിൽ ഖേഡ് സ്വദേശിയായ ബാസിരൻ മെഹബൂബ് (27) ആണ് അറസ്റ്റിലായത്. മകൻ ആവേസിനെ ആണ് ഇവർ ആൺസുഹൃത്തുമായി ചേർന്ന് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് പ്രതികൾ ഇത്തരത്തിൽ ഒരു കൊലപാതകം ചെയ്തത് എന്നാണ് വിവരം. യുവതിയുടെ സുഹൃത്ത് റാം വിനായക് കജേവാദ് നിലവിൽ ഒളിവിലാണ്.
ബാസിരനും ഭർത്താവ് മഹ്ബൂബും ഒരുപാട് നാളായി വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഈ ദമ്പതികൾക്ക് മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 2 മക്കൾ അച്ഛനൊപ്പവും ആവേസ് അമ്മ ബാസിരനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ആണ് യുവതി റാം വിനായകുമായി പ്രണയത്തിലായത്. ഈ ബന്ധത്തിന് മകൻ ഒരു തടസമാകും എന്ന് കരുതി ആണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
ALSO READ: വെള്ളച്ചാട്ടത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം; ആന്ധ്രാപ്രദേശിൽ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു
ഏപ്രിൽ 4ന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. വെള്ളം നിറഞ്ഞ ബക്കറ്റിൽ കുഞ്ഞിന്റെ തല മുക്കി പിടിച്ച് ശ്വാസം മുട്ടിക്കുകയും പിന്നീട് മരണം ഉറപ്പാക്കാൻ കുഞ്ഞിന്റെ തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ഇവരുടെ ശ്രമം. കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾക്കായി അച്ഛൻ എത്തിയതോടെ ആണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ മുറിവിന്റെ പാടുകൾ കണ്ടതോടെ അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആണ് കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

