മൂത്രം കൊണ്ട് കണ്ണ് കഴുകി യുവതി; ‘നേത്രസംരക്ഷണ’ വീഡിയോയ്ക്ക് വിമർശനങ്ങൾ വന്നതോടെ പോസ്റ്റ് മുക്കി

സൗന്ദര്യത്തിന് പലരും പല അർത്ഥമാണ് നൽകുന്നത്. ചിലർ നിറം വയ്ക്കാൻ പലതും ചെയ്യുമ്പോൾ മറ്റുചിലർ മുടിക്ക് അഴക് കൂട്ടാൻ ആയിരിക്കും ശ്രമിക്കുക. അതിനായി കണ്ടതൊക്കെ വാരി തേയ്ക്കാറുമുണ്ട്. പരീക്ഷണങ്ങളാണ് പലരുടെയും ഹോബി. എന്നാൽ ചിലതൊക്കെ കേട്ടാൽ നമ്മൾ ഞെട്ടി പോകും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പൂനെ സ്വദേശിയായ ഒരു യുവതി നേത്രസംരക്ഷണ ദിനചര്യയുടെ ഭാഗമായി മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്ന വീഡിയോയാണ് വൈറലായി മാറുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ‘മരുന്നില്ലാതെ ആരോഗ്യം നിലനിര്‍ത്തുന്ന പരിശീലക’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നൂപുര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്ര നേത്രസംരക്ഷണ മാര്‍ഗം പങ്കുവെച്ചത്. ഇതിനൊപ്പം ഇതിന്റെ പ്രയോജനങ്ങളേയും കുറിച്ച് അവര്‍ പറയുന്നുണ്ട്.

‘മൂത്രം ഉപയോഗിച്ചുള്ള കണ്ണ് കഴുകല്‍-പ്രകൃതിയുടെ സ്വന്തം മരുന്ന്’ എന്ന് പോസ്റ്റിന് അവര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, അസ്വസ്ഥത എന്നിവയില്‍നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആദ്യം ഒഴിക്കുന്ന മൂത്രം എടുത്ത് അത് നിറച്ച കപ്പുകള്‍ക്ക് മുകളില്‍ കണ്ണുകള്‍വെച്ച് പലതവണ ചിമ്മുന്നതാണ് പ്രക്രിയയെന്നും അവര്‍ പറയുന്നു.

ALSO READ: കഴിച്ചത് 30 ചിക്കന്‍ കാലുകളും 25 മീന്‍ തലകളും: ഖാന്‍ സാറിന്റെ വിവാഹസല്‍ക്കാരത്തില്‍ വൈറലായി 16കാരന്‍

അടുത്തതായി കണ്ണുകൾ എല്ലാ ദിശകളിലേക്കും, വശങ്ങളിലേക്കും, മുകളിലേക്കും താഴേക്കും ചലിപ്പിക്കുക എന്നതാണ്. അങ്ങനെ മൂത്രം കണ്ണുകളിൽ പൂർണ്ണമായും പ്രവേശിക്കാൻ അനുവദിക്കും. തുടർന്ന് ഒരു തൂവാല കൊണ്ട് കണ്ണുകൾ മൃദുവായി തുടയ്ക്കാനും, തിരുമ്മൽ ഒഴിവാക്കാനും അവർ ഉപദേശിച്ചു. അടുത്തതായി, കൈകളിൽ നിന്ന് കണ്പോളകളിലേക്ക് ചൂട് പകരാൻ കൈപ്പത്തികൾ കണ്ണുകളിൽ വയ്ക്കാൻ അവർ ശുപാർശ ചെയ്തു.

വീഡിയോ വലിയ ചര്‍ച്ചയാതോടെ നൂപുര്‍ ഡിലീറ്റ് ചെയ്തു. വ്യാപകമായ പ്രതിഷേധത്തിനാണ് ഈ വീഡിയോ കാരണമായത്. ശരീരമാലിന്യം ശേഖരിച്ച് വീണ്ടും അത് ഉപയോഗിക്കാന്‍ എങ്ങനെ തോന്നിയെന്നും ശരീരത്തിന് ഗുണമില്ലാത്തതിനാലാണ് മൂത്രം പുറന്തള്ളുന്നതെന്നും ആളുകള്‍ പറയുന്നു. അണുക്കള്‍ നിറഞ്ഞ ഈ മൂത്രം ഒരിക്കലും ഉപയോഗിക്കരുതെന്നും ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്.

ദി ലിവർ ഡോക് എന്നറിയപ്പെടുന്ന സിറിയക് ആബി ഫിലിപ്സ് ഈ വീഡിയോ പങ്കുവയ്ക്കുകയും “ദയവായി നിങ്ങളുടെ മൂത്രം നിങ്ങളുടെ കണ്ണുകളിൽ വയ്ക്കരുത്. മൂത്രം അണുവിമുക്തമല്ല” എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു. നേരത്തെ താന്‍ 10 ദിവസത്തെ മൂത്ര ഉപവാസം നടത്തിയെന്നും അത് ചര്‍മത്തിന് തിളക്കം നല്‍കിയെന്നും തന്റെ ഭാരം കുറഞ്ഞുവെന്നും നൂപുര്‍ അവകാശപ്പെട്ടിരുന്നു. ത്രിഫല ഉപയോഗിച്ച് കണ്ണുകൾ കഴുകുന്ന ഒരു വീഡിയോ അവർ മുമ്പ് പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News