പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിംഗ്‌സിന് വിജയം. 31 റൺസിനാണ് നിർണ്ണായകമായ മത്സരത്തിൽ പഞ്ചാബ് ഡൽഹിയെ തകർത്തത്. 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസിൽ അവസാനിക്കുകയായിരുന്നു. 27 പന്തിൽ 54 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. നാല് വിക്കറ്റ് നേടിയ ഹർപ്രീത് ബ്രാർ ആണ് ഡൽഹി ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്.നഥാൻൻ എലീസ്, രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 167 റണ്‍സെടുത്തു. കന്നി ഐപിഎല്‍ സെഞ്ചുറി നേടി ഒറ്റയാൾ പോരാട്ടം നടത്തിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബ് ഇന്നിംഗി നിന് കരുത്തായത്. പ്രഭ്‌സിമ്രാന്‍ 65 പന്തില്‍ 103 റണ്‍സെടുത്തു. ഡൽഹിക്കായിഇഷാന്ത് ശര്‍മ്മ രണ്ടും അക്‌സര്‍ പട്ടേലും പ്രവീണ്‍ ദുബെയും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതവും നേടി.

നിലവില്‍ 12 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി എട്ട് പോയിൻ്റുമായി പത്താം സ്ഥാനത്താണ്. ഇന്നത്തെ വിജയത്തോടെ 12കളിൽ നിന്നും 6 വിജയവും 12 പോയൻ്റുമായി ആറാം സ്ഥാനത്താണ്. 12 കളികളിൽ നിന്നും 12 പോയൻ്റുമായി രാജസ്ഥാനാണ് അഞ്ചാം സ്ഥാനത്ത്. 16 പോയൻ്റുള്ള ഗുജറാത്തും 15 പോയൻ്റുള്ള, ചെന്നൈയുമാണ് പോയൻ്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 14 പോയൻ്റുമായി മുംബൈ മൂന്നാം സ്ഥാനത്തും 13 പോയൻ്റുമായി ലഖ്നൗ നാലാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here