219 പോലും ഒന്നുമല്ല! ഐപിഎല്ലിൽ ഹൈദരാബാദിനെതിരെ റൺമല നീന്തി കടന്ന് പഞ്ചാബ്

shreyas iyer

റൺമഴ പെയ്ത ഐപിഎൽ പോരാട്ടത്തിൽ ശക്തരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ സ്വന്തം മണ്ണിൽ ആറു വിക്കറ്റുകൾക്ക് തകർത്ത് പഞ്ചാബ് കിങ്‌സ്. ജയിക്കാൻ 20 ഓവറുകളിൽ 220 റൺസ് വേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ് 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി.

മുല്ലൻപൂർ, ന്യൂ ചണ്ഡീഗഡിലെ മഹാരാജാ യാദവിന്ദ്ര സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 219/6 എന്ന ശക്തമായ സ്കോർ ഉയർത്തി. പവർപ്ലേയിൽ തന്നെ ആക്രമണം നടത്തിയ അഭിഷേക് ശർമ്മ (74)–ട്രാവിസ് ഹെഡ് (38) ഓപ്പണിങ് കൂട്ടുകെട്ടും മധ്യനിരയിൽ ഇഷാൻ കിഷൻ (27), ഹെൻറിച്ച് ക്ലാസൻ (39) എന്നീ ബാറ്റർമാരും ടീമിന്റെ സ്കോർ 200 കടത്തി. പഞ്ചാബ് ബൗളർമാരിൽ ശശാങ്ക് സിംഗ് (2/20) മാത്രമാണ് തിളങ്ങിയത്.

220 എന്ന കൂറ്റൻ ലക്‌ഷ്യം നേടാൻ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ പ്രിയൻഷ് ആര്യയും (57) പ്രഭ്സിമ്രൻ സിങ്ങും (51) മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 93 റൺസ് എന്ന നിലയിൽ എത്തിയ പഞ്ചാബിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ശിവാങ് കുമാർ മൂന്ന് വിക്കറ്റുകൾ നേടി ഹൈദരാബാദിന് പ്രതീക്ഷകൾ നൽകിയെങ്കിലും ക്യാപ്റ്റൻ ഷ്രേയസ് അയ്യർ 33 പന്തിൽ പുറത്താകാതെ 69 റൺസ് നേടി പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News