
ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസിനെതിരെ ശക്തമായ നിലയിൽ. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിനെതീരെ പഞ്ചാബ് ബാറ്റർമാർ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.
Also Read: മേഘനാദൻ അഴിയൂരിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ “തറപറയും” വടകരയിൽ പ്രകാശനം ചെയ്തു
ഓപ്പണർമാരായ പ്രിയാൻഷ് ആര്യ 33 പന്തിൽ 56 റൺസും പ്രഭ്സിമ്രാൻ സിംഗ് 18 റൺസും നേടി ടീമിന് മികച്ച തുടക്കം നൽകി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്താകാതെ 36 പന്തിൽ 59 റൺസും നേടി ടീമിനെ ശക്തമായ നിലയിലേക്ക് നയിച്ചു. 27 പന്തിൽ 38 റൺസ് നേടിയ കോപ്പർ കോൺനോളിയും 8 പന്തിൽ 21 റൺസ് അടിച്ച സുറ്യാംശ് ഷെഡ്ജയും കൂറ്റനടികളോടെ ടീമിനെ 200 കടത്തി. ഡൽഹി ബൗളർമാരിൽ മിച്ചൽ സ്റ്റാർക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റുകൾ വീതം നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

