അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ കയറിയാല്‍ പണി പാളും

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ അത്തരക്കാര്‍ക്ക് പണികിട്ടുമെന്ന് ഓര്‍മിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ, എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎന്‍ബി. 2023 മെയ് ഒന്നുമുതല്‍ 10 രൂപയും, ജിസ്ടിയും ഈടാക്കും എന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നത്.

പരാജയപ്പെട്ട എടിഎം ഇടപാടുകള്‍ക്കായി പിഎന്‍ബി വെബ്സൈറ്റില്‍ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഉപഭോക്താക്കളുടെ ആശങ്കകളും പരാതികളും 0120-2490000 അല്ലെങ്കില്‍ (ടോള്‍ ഫ്രീ) 18001802222,1800 103 2222. എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കാം

പരാജയപ്പെട്ട എടിഎം ഇടപാടുകളെ കുറിച്ചുള്ള പരാതികള്‍ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും.
ഇടപാട് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒരു ക്ലെയിം ഉന്നയിക്കുകയാണെങ്കില്‍, കാലതാമസം പരിഹരിക്കുന്നതിന് പ്രതിദിനം 100 രൂപ നഷ്ടപരിഹാരം നല്‍കും.

പുതുക്കിയ ഡെബിറ്റ് കാര്‍ഡ് ചാര്‍ജുകള്‍, പ്രീപെയ്ഡ് കാര്‍ഡ് ഇഷ്യൂവന്‍സ് ചാര്‍ജുകള്‍, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍ എന്നിവ നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബാങ്കിന്റെ അറിയിപ്പുണ്ട്.. അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പിഒഎസ്, പോലുള്ള ഇടപാടുകള്‍ നിരസിക്കപ്പെട്ടാല്‍ ചാര്‍ജുകള്‍ ഈടാക്കി തുടങ്ങാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.

കാര്‍ഡ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താല്‍

ഉപഭോക്താവിന്റെ കയ്യില്‍ നിന്നും കാര്‍ഡ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താല്‍, കാര്‍ഡ് ദുരുപയോഗം തടയുന്നതിനായി, കാര്‍ഡ് ഹോള്‍ഡര്‍, ഉടന്‍ തന്നെ കാര്‍ഡ് ബ്ലോക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം

24 മണിക്കൂറും ലഭ്യമായ 1800 180 2222, 1800 103 2222 എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് വിവരമറിയിക്കാം.അല്ലെങ്കില്‍ 0120-2490000 എന്ന പെയ്ഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News