അക്കൗണ്ടില്‍ മതിയായ കാശില്ലെങ്കില്‍ സൂക്ഷിക്കുക; മെയ് മുതല്‍ ഈ ബാങ്കിന്റെ എടിഎം സേവനങ്ങള്‍ക്ക് ചാര്‍ജ് കൂടും

അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കാറുണ്ട് പലരും. ഇപ്പോഴിതാ പരാജയപ്പെടുന്ന ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. മെയ് മാസം മുതല്‍ കൂടി ചാര്‍ജ് നിരക്ക് നിലവില്‍ വരുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പത്ത് രൂപയും ജിഎസ്ടിയും പിഴയായി ഈടാക്കുമെന്നാണ് പഞ്ചാബ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പിഴത്തുക ഈടാക്കി തുടങ്ങും. അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി ബാങ്ക് എസ്എംഎസ് അലേര്‍ട്ട് നല്‍കി തുടങ്ങി.

അതേസമയം അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെങ്കിലും എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പ്രശ്‌നപരിഹാരത്തിന് വഴിയുണ്ട്. എടിഎം ഇടപാട് പരാജയപ്പെട്ടത് സംബന്ധിച്ച് ഉപഭോക്താക്കള്‍ പരാതി നല്‍കിയാല്‍, പരാതി ലഭിച്ച് ഏഴു ദിവസത്തിനകം ബാങ്ക് പ്രശ്നം പരിഹരിക്കും. മുപ്പത് ദിവസത്തിനകം പ്രശ്നം പരിഹരിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും. എടിഎം ഇടപാട് പരാജയപ്പെടുകയാണെങ്കില്‍, പരാതികള്‍ ഫയല്‍ ചെയ്യാന്‍ പിഎന്‍ബി ഉപഭോക്താക്കള്‍ക്ക് 1800180222, 18001032222 എന്നീ ടോള്‍ ഫ്രീ നമ്പറുകള്‍ വഴി ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News