ഏജന്റുമാര്‍ കൈക്കലാക്കിയത് കോടികള്‍; യുഎസില്‍ നിന്നും നാടുകടത്തപ്പെട്ട പഞ്ചാബികളുടെ ദുരിതകഥ ഇങ്ങനെ!

പല പ്രതീക്ഷകളുമായി അമേരിക്കയിലെത്തിയ നിരവധി പേരാണ് ട്രംപ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇരയായി നാടുകടത്തപ്പെട്ട് തിരികെ ഇന്ത്യയിലെത്തിയത്. വീട് പണയപ്പെടുത്തിയും ഉപജീവനമാര്‍ഗമായ എരുമകളെയും ഒന്നരയേക്കര്‍ സ്ഥലവും വിറ്റ് 44 ലക്ഷം അമേരിക്കയിലെത്താന്‍ ഏജന്റിന് നല്‍കിയ ഒരു പഞ്ചാബ് സ്വദേശിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ കോടികളുടെ കണക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

പഞ്ചാബ് സ്വദേശികളായ മറ്റ് 127 പേര്‍ അമേരിക്കയിലെത്താന്‍ ഏജന്റുമാര്‍ക്ക് നല്‍കിയത് ഒന്നും രണ്ടുമല്ല 43 കോടി രൂപയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം ആദ്യമെത്തിയ സംഘത്തിലെ പഞ്ചാബ് സ്വദേശികളില്‍ 31 പേര്‍ അഞ്ച് കോടിക്കടുത്ത് ഏജന്റുമാര്‍ക്ക് നല്‍കിയെന്ന് വ്യക്തമായിരുന്നു. രണ്ടാമത്തെ സംഘത്തിലുണ്ടായിരുന്നവരിലെ പഞ്ചാബ് സ്വദേശികള്‍ 26.97 കോടിയും മൂന്നാം തവണയെത്തിയവരിലുള്ള പഞ്ചാബ് സ്വദേശികള്‍ 11.37 കോടിയും ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ALSO READ: ഒരാൾ ലണ്ടനിൽ, മറ്റൊരാൾ അഭിഭാഷകൻ; പിതാവിനെ തെരുവിൽ ഉപേക്ഷിച്ച് ആൺമക്കൾ; അതേ വിധി തന്നെ തിരിച്ച് കിട്ടുമെന്ന് സോഷ്യൽ മീഡിയ

ഇന്ത്യയില്‍ തിരിച്ചെത്തിയ 332 പേരില്‍ 127 പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഏജന്റിന്റെ പേരും നല്‍കിയ തുകയും എങ്ങനെ യുഎസിലെത്തി എന്നതടക്കമുള്ള വിവരങ്ങള്‍ നാടുകടത്തപ്പെട്ടവരില്‍ നിന്നും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.

ശരാശരി നാല്‍പത് നാല്‍പ്പത്തഞ്ച് ലക്ഷം രൂപയോളം ഇവര്‍ ഏജന്റുമാര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പണം വാങ്ങിയവര്‍ ഇവര്‍ക്ക് രസീത് നല്‍കിയിട്ടില്ല. ചിലര്‍ ഓണ്‍ലൈനായി പണം നല്‍കിയപ്പോള്‍ മറ്റ് ചിലര്‍ മുഴുവന്‍ തുകയില്‍ പകുതിയോളം പണമായും ബാക്കി ഓണ്‍ലൈനായുമായാണ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News