
കര്‍ഷകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബ് – ഹരിയാന അതിര്‍ത്തികളില്‍നിന്ന് കര്‍ഷകരെ ഒഴിപ്പിച്ച് പഞ്ചാബ് പൊലീസ്. അതിര്‍ത്തികളായ ഖനൗരിയിലെയും ശംഭുവിലെയും റോഡ്,ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് അറിയിച്ച പൊലീസ് ശംഭു അതിര്‍ത്തിയിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കി.
അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കി. പഞ്ചാബ് സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴടങ്ങിയെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. പഞ്ചാബ് പോലീസ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് അതിര്‍ത്തികളില്‍ കര്‍ഷകര്‍ നിര്‍മ്മിച്ചിരിക്കുന്ന കൂടാരങ്ങള്‍ പൊളിച്ചുമാറ്റിയത്.
കര്‍ഷക നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ അമൃത്സര്‍-ദില്ലി ഹൈവേയിലെ ടോള്‍ പ്ലാസ ഉപരോധിച്ചു. കര്‍ഷകരെ കസ്റ്റഡിയിലെടുത്തതിനുശേഷം, കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്താന്‍ തുടങ്ങി. ഖനൗരി അതിര്‍ത്തിയില്‍ പരമാവധി സംഖ്യയില്‍ എത്താന്‍ കര്‍ഷക സംഘടനകള്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മിനിമം താങ്ങുവില ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖന്നൗരിയില്‍ നവംബര്‍ 26 മുതല്‍ കര്‍ഷകര്‍ സമരം നടത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here