അടിക്കു മറുപടി തിരിച്ചടി! പഞ്ചാബ് ഹൈദരാബാദ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്

srh vs pbks

ന്യൂ ചണ്ഡീഗഡിലെ മഹാരാജാ യാദവിന്ദ്ര സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ജയിക്കാൻ പഞ്ചാബ് കിങ്സിന് 220 റൺസിന്റെ വിജയലക്‌ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത

സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറുകളിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. ഓപ്പണർമാരായ അഭിഷേക് ശർമ്മയും(74) ട്രാവിസ് ഹെഡും (38 ) ശക്തമായ തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. പിന്നീട് നായകൻ ഇഷാൻ കിഷൻ (27), ഹെൻറിച്ച് ക്ലാസൻ (39) എന്നിവരും കൂടി ചേർന്ന് സ്കോർ 200 കടത്തുകയായിരുന്നു.

Also Read: ഹെഡ്–അഭിഷേക് താണ്ഡവം! സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അടികൊണ്ട് തകർന്ന് പഞ്ചാബ് കിംഗ്സ് ബൗളർമാർ

കൂറ്റൻ ലക്‌ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സീനും മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഓപ്പണർമാരായ പ്രിയൻഷ് ആര്യയും പ്രഭ്സിമ്രൻ സിംഗും സൺറൈസേഴ്സ് ബൗളർമാരെ തകർത്തടിച്ചു പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 93 റൺസ് എന്ന നിലയിൽ എത്തി. ഒടുവിൽ വിവരം കിട്ടുമ്പോൾ പഞ്ചാബ് ഒൻപത് ഓവറുകളിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News