
ഉച്ചയ്ക്ക് ചോറ് കഴിക്കാൻ തോന്നുന്നില്ലെങ്കിൽ പഞ്ചാബി സ്റ്റൈൽ പനീർ പറാത്ത പരീക്ഷിക്കാം. മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പൊറോട്ട. എന്നാൽ ഈ പനീർ പറാത്ത അധികം ആരും ട്രൈ ചെയ്തിട്ടുണ്ടാവില്ല. എളുപ്പത്തിൽ ഒരുപാട് ചെരുവുകൾ ഒന്നും ആവശ്യമില്ലാതെ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം കൂടിയാണിത്. പനീറും മസാലകളും ഗോതമ്പുമാവിൽ ചേർത്താൽ ഈ വിഭവം റെഡി.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
½ ടീസ്പൂൺ ജീരകപ്പൊടി
1 ടീസ്പൂൺ ആംചൂർ (ഉണങ്ങിയ മാങ്ങാ) പൊടി
½ ടീസ്പൂൺ മുളകുപൊടി
1 ഇഞ്ച് ഇഞ്ചി
2 മുളക് അരിഞ്ഞത്
2 ടീസ്പൂൺ മല്ലിയില നന്നായി അരിഞ്ഞത്
½ ടീസ്പൂൺ ഉപ്പ്
മാവിന്:
2 കപ്പ് ഗോതമ്പ് മാവ്
½ ടീസ്പൂൺ ഉപ്പ്
½ ടീസ്പൂൺ അയമോദകം
കുഴയ്ക്കാൻ വെള്ളം
Also read – ചിക്കൻ കൊണ്ടൊരു ഹെൽത്തി ഫുഡ് ട്രൈ ചെയ്താലോ? ഈ മൂന്ന് ചേരുവകൾ മാത്രം മതി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു വലിയ ബൗളിൽ 2 കപ്പ് പനീർ, ½ ടീസ്പൂൺ ജീരകപ്പൊടി, 1 ടീസ്പൂൺ ആംചൂർ പൊടി, ½ ടീസ്പൂൺ മുളകുപൊടി, 1 ഇഞ്ച് ഇഞ്ചി നന്നായി അരിഞ്ഞത്, 2 മുളക്, 2 ടീസ്പൂൺ മല്ലിയില, ½ ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കുക. ഈ മിക്സ് നന്നായി ഇളക്കി സംയോജിപ്പിക്കുക. പറാത്ത തയ്യാറാക്കാൻ ആദ്യം, ഒരു വലിയ ബൗളിൽ 2 കപ്പ് ഗോതമ്പ് മാവ് ½ ടീസ്പൂൺ ഉപ്പും ½ ടീസ്പൂൺ അയമോദകം എന്നിവ ചേർക്കുക.ആവശ്യാനുസരണം വെള്ളം ചേർത്ത് കുഴയ്ക്കുക. മാവ് മൃദുലമാകുമ്പോൾ എണ്ണ ചേർത്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഒരു നാരങ്ങയുടെ വലുപ്പത്തിൽ മാവിൽ നിന്ന് ഉരുണ്ടകൾ ഉണ്ടാക്കുക. ഈ ഉരുണ്ട പരത്തി എടുക്കുക ഇതിലേക്ക് ആവശ്യം പോലെ പനീർ സ്റ്റഫിങ് ചേർക്കുക. ശേഷം ഈ മാവ് മടക്കിയെടുത്ത് വീണ്ടും പരത്തുക. കുറച്ചു ഗോതമ്പ് മാവ് പുരട്ടി മിനുസമാക്കുക. ശേഷം ഒരു പാനിൽ എണ്ണ ചേർത്ത് ചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കാം. സ്വാദിഷ്ടമായ പനീർ പറാത്ത തയ്യാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here