
ധർമ്മശാലയിൽ നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബൗൾ ചെയ്ത മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. പഞ്ചാബിനായി ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് 32 പന്തിൽ 57 റൺസുമായി തിളങ്ങി. 6 ഫോറും 4 സിക്സും ഉൾപ്പെട്ട ഇന്നിങ്സിലൂടെ മുംബൈ ബൗളർമാരെ താരം സമ്മർദത്തിലാക്കി. സഹ ഓപ്പണർ പ്രിയൻഷ് ആര്യ 22 റൺസും കൂപ്പർ കോണലി 21 റൺസും നേടി സിങിന് പിന്തുണ നൽകി.
Also Read: രസീത് വേണ്ടെങ്കിൽ പകുതി റേറ്റ്! വൈറലായി വന്ദേ ഭാരത്തിൽ ടി.ടി.ഇയുടെ ഡീൽ
മധ്യഓവറുകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും അവസാന ഓവറുകളിൽ അസ്മത്തുള്ള ഒമർസായ്i നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിനെ 200 കടത്തിയത്. വെറും 17 പന്തിൽ 38 റൺസ് നേടിയ താരം 4 സിക്സും 2 ഫോറും പറത്തി. അവസാന ഘട്ടത്തിൽ സേവ്യർ ബാർട്ട്ലെറ്റ് 7 പന്തിൽ പുറത്താകാതെ 18 റൺസും മലയാളി താരം വിഷ്‌ണു വിനോദ് 15 റൺസും നേടി സ്കോർ ഉയർത്തി. മുംബൈയ്ക്കായി ശാർദുൽ താക്കൂർ നാല് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായി. ദീപക് ചാഹർ രണ്ട് വിക്കറ്റുകൾ നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

