കുഞ്ഞിക്കാൽ നിലത്തടിച്ച് മറുപടി നൽകും; കണക്കുകൂട്ടലിൽ സ്കൗട്ടിനെ തോൽപ്പിക്കാനാകില്ല

നന്ദിയുടെയും സ്നേഹത്തിന്റെയും കാര്യത്തിൽ മനുഷ്യരേക്കാൾ മുന്നിലാണ് നായകൾ. ഇപ്പോഴിതാ കണക്കില്‍ മിടുമിടുക്കിയായ നായക്കുട്ടിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സ്കൗട്ട് എന്ന നായകുട്ടിയുടെ കണക്കിലെ മിടുക്കാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.

ALSO READ:റോബിൻ ബസിന് തമിഴ്‌നാട്ടിലും ഫൈൻ

മാത്‍സ് വിത്ത് സ്കൌട്ട് എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കണക്ക് കൂട്ടലിനും കുറക്കലിനും എല്ലാം ഈ നായ കൃത്യമായി മറുപടി പറയുന്നുണ്ട്. തന്റെ കുഞ്ഞിക്കാൽ നിലത്തടിച്ചാണ് സ്കൗട്ട് മറുപടി പറയുന്നത്. എത്രയാണോ ഉത്തരം വരുന്നത് അത്രയും തവണ തന്റെ കാൽ നിലത്തടിക്കും.സ്കൗട്ടിന്‍റെ ഉടമയായ സ്ത്രീ ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. വേഗം തന്നെ സ്കൌട്ട് ഉത്തരങ്ങള്‍ നല്‍കുന്നു. ഒടുവില്‍ മമ്മക്ക് ഉമ്മ താ എന്നു പറയുമ്പോള്‍ ഉമ്മയും നല്‍കുന്നുണ്ട്.

ALSO READ:  തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണ ആയുധം അയോധ്യ ക്ഷേത്രം

സ്‌കൗട്ടിന്‍റെ പേരിലുള്ള ‘ഐ ആം എ ഗേള്‍ സ്‌കൗട്ട്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ട് സ്‌കൗട്ടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News