മോദി വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതുകണ്ട്‌ കയ്യടിക്കാൻ താൻ പോകില്ലെന്ന് ശങ്കരാചാര്യ നിശ്‌ചലാനന്ദ സരസ്വതി

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്‌ഠയെ ചൊല്ലി വീണ്ടും വിവാദം ശ്കതമാകുന്നു. പ്രതിഷ്ഠ ആചാരവിധിപ്രകാരമല്ലെന്ന്‌ ആരോപിച്ച് പുരി ഗോവർധൻ പീഠം ശങ്കരാചാര്യ നിശ്‌ചലാനന്ദ സരസ്വതി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതുകണ്ട്‌ കൈയടിക്കാൻ താൻ പോകില്ലെന്നും ശങ്കരാചാര്യ നിശ്ചലനന്ദ പറഞ്ഞു.

ALSO READ: എന്തൊരു കൂട്ടായ്മയാണ് ഈ സിനിമ, ഒരുപാട് പഠിക്കാനുണ്ട്; മമ്മൂട്ടി ചിത്രം കാതലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ

അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിനെ രാഷ്ട്രീയമാക്കി മാറ്റുന്ന ബിജെപിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനു പിന്നാലെയാണ് പ്രതിഷ്ഠ ആചാരവിധി പ്രകാരമല്ലെന്ന ആക്ഷേപവും ഇപ്പോൾ ശക്തമാകുന്നത്. പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ ജ്യോതിഷ്‌ പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും ഋഷികേശിലെ സ്വാമി ദയാശങ്കർ ദാസും നേരത്തേ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുരി ഗോവർദ്ധൻ പീഠം നിശ്ചലനന്ദയും രംഗത്തെത്തിയത്.

ALSO READ: കടല്‍ക്കൊള്ളക്കാര്‍ ജാഗ്രതൈ; കൂടുതല്‍ കമാന്റോകള്‍ എത്തും

പ്രതിഷ്ഠ ആചാരവിധിപ്രകാരമല്ലന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതുകണ്ട്‌ കൈയടിക്കാൻ താൻ പോകില്ലെന്നും ശങ്കരാചാര്യ നിശ്ചലനന്ദ പറഞ്ഞു. ശങ്കരാചാര്യ പീഠങ്ങളുടെ മാർഗനിർദേശമോ ഉപദേശമോ തേടാതെയാണ്‌ ചടങ്ങെന്നും നിശ്‌ചലാനന്ദ വ്യക്തമാക്കി. ക്ഷണമുണ്ട്‌. എന്നാൽ, ആ ദിവസം അങ്ങോട്ടില്ല. പ്രധാനമന്ത്രി മോദി പ്രതിഷ്‌ഠ നടത്തുമ്പോൾ ശങ്കരാചാര്യ എന്നനിലയിൽ അവിടെ തനിക്ക്‌ ഒന്നും ചെയ്യാനില്ലെന്നും നിശ്‌ചലാനന്ദ പറഞ്ഞു. ഇതോടെ വലിയ വിമർശമാണ് ബിജെപിക്കെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News