സൈദ്ധാന്തിക വഴിയില്‍ പടുത്തുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് ജീവിതം: പുത്തലത്ത് ദിനേശന്‍ സിപിഐഎം കേന്ദ്ര കമ്മറ്റിയില്‍

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനി പത്രത്തിന്റെ ചിഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശനെ സിപിഐഎം കേന്ദ്ര കമ്മറ്റിയിലേക്ക് തെരെഞ്ഞെടുത്തു. നിലവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടിയേറ്റ് അംഗമാണ് അദ്ദേഹം. എസ് എഫ് ഐ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച പുത്തലത്ത് ദിനേശന്‍ തന്റെ നീണ്ട പതിനഞ്ച് വര്‍ഷക്കാലത്തെ എകെജി സെന്റര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടിയുടെ സൈദ്ധാന്തിക, ആശയ പ്രചരണ രംഗത്തേക്ക് കടന്നു വരുന്നത്. ഇ.എം.എസ് അക്കാദമിയില്‍ ഫാക്കല്‍റ്റിയും, മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററുമായ ഇദ്ദേഹം 2015ലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായത്.

ALSO READ: അവകാശ പോരാട്ടങ്ങളിലൂടെ വളർന്നു വന്ന നേതാവ്; ടി പി രാമകൃഷ്ണൻ കേന്ദ്രകമ്മിറ്റിയിൽ

1969 ഡിസംബര്‍ 31 ന് വടകര മേമുണ്ടയില്‍ ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാര്‍, ദേവിയമ്മ എന്നിവരുടെ ഇളയ മകനായി ജനിച്ച അദ്ദേഹം മേമുണ്ടഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.എ. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം കേരള ലോ അക്കാദമി നിന്നും എല്‍. എല്‍. ബിയും നേടി.
2000-01 കാലയലവില്‍ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന പുത്തലത്ത് ദിനേശന്‍ എസ് എഫ് ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, സ്റ്റുഡന്റ് മാസികയുടെ എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.ഈ കാലയളവില്‍ സിപിഐഎം വടകര ഏരിയ കമ്മിറ്റി അംഗമായിരുന്നു.

2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു പുത്തലത്ത് ദിനേശന്‍.2022യില്‍ എറണാകുളത്ത് വച്ച് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടിയേറ്റ് അംഗമായി തിരഞ്ഞെടുത്തു.

വെള്ളത്തിലെ മീനുകള്‍ എന്നപോല്‍, പഴമയുടെ പുതുവായനകള്‍, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, സ്മരണകള്‍ സമരായുധങ്ങള്‍, വിചാരധാരയുടെ നിലപാടുതറകള്‍,പരിസ്ഥിതി സംരക്ഷണം മാര്‍ക്സിസ്റ്റ് കാഴ്ച്ചപ്പാടില്‍, തോമസ് ഐസക്, മനോജ് കെ പുതിയ വിള എന്നിവരുമായി ചേര്‍ന്നെഴുതിയ 99% വാള്‍സ്ട്രീറ്റ് കൈയടക്കുമ്പോള്‍, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങി നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഡോ. യമുന കീനേരിയാണ് ഭാര്യ. റോസ, ആസാദ് എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News