രാജ്യത്തിന്റെ ശ്രദ്ധകേന്ദ്രമായി പുതുപ്പള്ളി മാറി; ഒറ്റകെട്ടായി തെരഞ്ഞെടുത്ത കുറഞ്ഞ സമയമാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം; ജെയ്‌ക് സി തോമസ്

ഉപതിരെഞ്ഞെടുപ്പ് എന്ന നിലയിൽ രാജ്യത്തിന്റെ ശ്രദ്ധകേന്ദ്രമായി പുതുപ്പള്ളി മാറിയിട്ടുണ്ട് എന്ന് ജെയ്‌ക് സി തോമസ്. നാമനിർദേശ പത്രിക സമർപ്പണത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജെയ്‌ക്.മാധ്യങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും അസാധാരണമായ സാന്ദ്രത മണ്ഡലത്തിൽ എവിടെയും ഉണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഇടത്പക്ഷ രാഷ്ട്രീയത്തിനും പ്രതിനിധി എന്ന നിലയിൽ ഇടത് പക്ഷ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന അബൂദ്ധപൂർവമായ പിന്തുണയും സ്വീകാര്യതയും എന്റെ അവകാശവാദം എന്നതിനുമപ്പുറം നിങ്ങളുടെ കണ്ണുകളിൽ കാണുവാനും തിരിച്ചറിയാൻ കഴിയുന്നതാണ് എന്ന് ജെയ്‌ക് പറഞ്ഞു.

also read:‘എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ, അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്’; ‘വിവാദങ്ങൾ സിനിമക്ക് ഗുണകരമായി’; ധ്യാന്‍ ശ്രീനിവാസന്‍

പുതുപ്പള്ളി 2021 ൽ തന്നെ മാറുവാൻ വെമ്പിനിൽക്കുന്ന അർത്ഥസമ്പൂർണമായ രാഷ്ട്രീയ ദിശ മാറ്റത്തിന്റെ ചിഹ്നങ്ങളെ മ്മുടെ നാടിനു സമ്മാനിച്ചതാണ്. ആ മാറ്റം പൂർണതയിൽ എത്തിക്കുവാൻ കൊതിച്ച് നിൽക്കുന്ന പുതുപ്പള്ളിയെ ആണ് 2023 ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ കാണുവാൻ കഴിയുക. ഈ ഉപതെരഞ്ഞെടുപ്പോടു കൂടി പുതുപ്പള്ളിയിലെ രാഷ്ട്രീയ ദിശാസൂചിക സമ്പൂർണമായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അഭിമാനർഹമായ അനുഭവങ്ങളിലേക്ക് മാറും എന്ന് തന്നെയാണ് സൂചിപ്പിക്കാനുള്ളത് എന്നും ജെയ്‌ക് വ്യക്തമാക്കി.

also read:‘പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പ്; ജെയ്ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണ’: ഇ പി ജയരാജന്‍

വൈകിയുള്ള സ്ഥാനാർഥി നിർണയത്തിനും ജെയ്ക് മറുപടി നൽകി. ഇടത് പക്ഷ മുന്നണിക്ക് ചെറുതും വലുതുമായ ഘടകങ്ങളിൽ അഭിപ്രായ രൂപീകരണത്തിന് ശേഷം ഒറ്റകെട്ടായി എല്ലാ കക്ഷികളുടെയും പിന്തുണയുടെ കൂടി ഒരേ സ്ഥാനാർത്ഥിയെ എടുത്ത കുറഞ്ഞ സമയമാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം എന്നാണ് ജെയ്ക് പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ ഏത് ഘട്ടങ്ങളിലും വികസനോന്മുഖമായ, ജനജീവിതത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ പ്രശ്‌നം തന്നെയാണ് ഇടത് പക്ഷ മുന്നണി ഉയർത്തിക്കാട്ടുക എന്നും ജെയ്‌ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News