പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ 2283 വോട്ടുകൾക്ക് യു ഡി എഫ് മുന്നിൽ

പുതുപ്പള്ളിയിൽ തപാൽ വോട്ടുകളും ആദ്യ റൗണ്ടിലെ വോട്ടുകളും എണ്ണി തീർന്നപ്പോൾ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് 2283 ലീഡ്. ആദ്യം എണ്ണിയത് അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ്. ആദ്യ മണിക്കൂറിൽ രണ്ടായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ ലീഡുയർത്തി.

also read:ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്; ശുഭ പ്രതീക്ഷയോടെ ജെയ്ക് സി തോമസ്

8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ 4 വോട്ടിന് ചാണ്ടി ഉമ്മൻ ലീഡ് പിടിച്ചു. പത്ത് വോട്ടുകളിൽ 7 വോട്ടുകൾ ചാണ്ടി ഉമ്മനും 3 വോട്ടുകൾ ജെയ്ക്ക് സി തോമസിനും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News