മുഖ്യമന്ത്രി വ്യാ‍ഴാ‍ഴ്ച പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.ആഗസ്റ്റ് 24 വ്യാ‍ഴാ‍ഴ്ച വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. അതേ ദിവസം വൈകിട്ട് 5.30ന് അയര്‍ക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

ALSO READ: സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്: സംസ്ഥാനത്ത് ഇതാദ്യം

ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തില്‍ വീണ്ടും എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി മണ്ഡലത്തിലുണ്ട്. പികെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ പ്രവര്‍ത്തകരുടെ ജാഥ മണ്ഡലത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. ഏ‍ഴ് മത്സരാര്‍ത്ഥികള്‍ ഉള്ള തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.

ALSO READ: ലോകത്തിന്‍റെ കണ്ണുകള്‍ ചന്ദ്രനിലേക്ക്: ചന്ദ്രയാന്‍ മൂന്നിന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ് 23ന്

ആദ്യം പ്രചാരണം ആരംഭിച്ചത് യുഡിഎഫ് ആണെങ്കിലും വികസനം മുന്നോട്ട് വച്ചുള്ള ജെയ്കിന്‍റെ പ്രചാരണം ബഹുദൂരം മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here