തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പ്രചരണാന്ത്യം വരെ സവിശേഷതകൾ നിറഞ്ഞ പുതുപ്പള്ളി

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പ്രചരണാന്ത്യം വരെ സവിശേഷതകൾ നിറഞ്ഞതായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. സഹതാപം എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് പുതുപ്പള്ളിയിൽ യു ഡി എഫ് ഒരിക്കൽ കൂടി തെളിയിച്ചു. സഹതാപ തരംഗത്തിനിടയിലും അടിസ്ഥാന വോട്ടുകളിൽ വിള്ളൽ വീഴാതെ കാക്കാൻ എൽഡി എഫിനായെന്ന് കണക്കുകൾ തെളിയിക്കുന്നു.

ജനപ്രതിനിധികളുടെ മരണത്തെ തുടർന്ന് രാജ്യത്ത് അനവധി ഉപതെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ടെങ്കിലും നടപടിക്രമങ്ങളിൽ അസാമാന്യവേഗത കണ്ട ഒന്നായിരുന്നു പുതുപ്പള്ളിയിലേത്. നേതാവിൻ്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകും മുൻപ് തന്നെ തെരഞ്ഞെടുപ്പ്. അതും കോൺഗ്രസിലെ രാജ്യത്തെ തന്നെ ഏറ്റവും ജനപ്രിയനായ നേതാക്കളിൽ ഒരാളായ ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മരണാനന്തര ചടങ്ങുകൾ നടത്തുന്ന രാജ്യത്തെ തന്നെ അസാധാരണ സാഹചര്യത്തിനും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. സഹതാപം വോട്ടായി മാറുമെന്ന് ഉറപ്പുള്ള തെരഞ്ഞെടുപ്പിലും രാഷ്ട്രീയം പറഞ്ഞ് തന്നെ വോട്ട് നേടാൻ ഇടതുമുന്നണി തയ്യാറായി. മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥ പൊതു ശ്രദ്ധയിൽ കൊണ്ടുവരാനായത് ഇടതു മുന്നണിയെ സംബന്ധിച്ച് , ഫലം എന്തായാലും, ഭാവിയിലേക്കുള്ള രാഷ്ട്രീയ നിക്ഷേപം കൂടിയായിരുന്നു.

Also Read: ‘പുതുപ്പള്ളിയില്‍ പ്രതിഫലിച്ചത് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം; യുഡിഎഫ് തന്ത്രം കേരള ജനത തിരിച്ചറിയും’: എം എ ബേബി

സഹതാപ തരംഗത്തിനിടയിലും അടിസ്ഥാന വോട്ടുകളിൽ വിള്ളൽ വീഴാതെകാക്കാൻ എൽഡിഎഫിനായെന്ന് കണക്കുകൾ തെളിയിക്കുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ 44505 വോട്ടുകളായിരുന്നു ഇടതു പെട്ടിയിൽ വീണത്. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പ് 42425 വോട്ടുകൾ ഇടതുമുന്നണിക്ക് നേടാനായി. സഹതാപതരംഗം ആഞ്ഞ് വീശിയിട്ടും ഇടതുമുന്നണിക്ക് സ്വന്തം വോട്ടുകൾ ചോരാതെ കാക്കാനായി എന്നത് ചെറിയ നേട്ടമല്ല.

Also Read: ‘ജനവിധിയെ സ്വാഗതം ചെയ്യുന്നു; ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപെട്ടിട്ടില്ല’: ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like