മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

പുതുപ്പള്ളി മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥയുടെ മികച്ച തെളിവാണ് ദേശീയ പാത കടന്നു പോവുന്ന മണർകാട് കവലയിലെ ഗതാഗത കുരുക്ക്. ജംഗ്ഷൻ വികസനം യഥാസമയം നടത്തുന്നതിൽ വന്ന വീഴ്ചയാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. മണർകാട് പഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കി സമാന്തരപാത നിർമ്മിച്ച് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണുകയായിരുന്നു.

മണർകാട് കവലയിൽ എവിടെ നോക്കിയാലും പൊലീസിൻ്റെ നോ എൻട്രി ബോർഡുകളോ വഴിതിരിച്ചുവിടുന്ന സൂചനാ ബോർഡുകളോ ആണ്. ഗതാഗത കുരുക്ക് പരിഹരിക്കാൻ പഞ്ചായത്തും പൊലീസും ചേർന്ന് നടത്തിയ പരിഹാരമാണിത്. ഇടതുഭരണത്തിലുള്ള ഗ്രാമ പഞ്ചായത്ത് 40 ലക്ഷം രൂപ മുടക്കി ഇടറോഡ് നിർമ്മിച്ച് വാഹനങ്ങൾ വഴി തിരിച്ച് വിട്ടു. ഗതാഗതക്കുരുക്ക് എന്ന പ്രശ്നത്തിന് അങ്ങനെ പഞ്ചായത്ത് പരിഹാരം കണ്ടു. മണർകാട് ജംഗ്ഷൻ വികസനം യഥാസമയം നടപ്പാക്കിയിരുന്നുവെങ്കിൽ ദേശീയ പാതയിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനങ്ങൾക്ക് ഈ ഇടറോഡിനെ ആശ്രയിക്കേണ്ടി വരില്ലായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു കെ സി ചൂണ്ടിക്കാട്ടി.

ALSO READ: കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

മണർകാട് ജംഗ്ഷൻ വികസനത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുതുപ്പള്ളിയിലെ ജനപ്രതിനിധി യഥാസമയം മുൻകൈ എടുത്തിരുന്നുവെങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപേ അത് യാഥാർത്ഥ്യഥ്യമാകുമായിരുന്നു.

ALSO READ: നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാ​​ഹിതരാവുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News