പുതുപ്പള്ളിയില്‍ 7 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പത്മരാജന്റെ പത്രിക തള്ളിയതോടെ, മത്സരരംഗത്ത് ഏഴ് സ്ഥാനാര്‍ഥികളാണുള്ളത്. ഏഴ് പേരുടെയും നിയമാനുസൃതമായ പത്രികകളെന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.

Also Read: മാത്യു കുഴൽനാടന്റെ കോതമംഗലത്തെ ഭൂമിയിൽ സർവേ ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍, നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സരരംഗത്ത് ഏഴ് പേരാണുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ആംആദ്മി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു. സ്വതന്ത്രനായി റെക്കോര്‍ഡുകള്‍ക്ക് വേണ്ടി മത്സരിക്കുന്ന പദ്മരാജന്റെ പത്രിക മാത്രമാണ് തള്ളിയത്. മറ്റെല്ലാം നിയമാനുസൃതമായ പത്രികയെന്ന് നേതാക്കള്‍ പറഞ്ഞു.

വരണാധികാരി ആര്‍ഡിഒ വിനോദ്രാജിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായതോടെ പോരാട്ടചൂടിലാണ് പുതുപ്പള്ളി. സമുന്നതരായ നേതാക്കളെയിറക്കിയാണ് മുന്നണികളുടെ രണ്ടാംഘട്ട പ്രചാരണം.

Also Read: മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News