യുക്രെയ്നിൽ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

russia

യുക്രെയ്നിൽ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മെയ് 8 മുതൽ 10 വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധ വിജയദിനാഘോഷത്തോടനുബന്ധിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ്റെ പ്രഖ്യാപനമെന്നാണ് ക്രെംലിൻ അറിയിക്കുന്നത്.

യുക്രെയ്നിൽ സമാധാന കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ യുഎസ് പ്രസിഡൻ്റെ ഡോണൾഡ് ട്രംപ് ശക്തമാക്കുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനം.

ALSO READ: കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരം: മെറ്റ എഐയ്ക്കെതിരെ പരാതി

മെയ് 9ന് റഷ്യ രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. താൽക്കാലിക വെടിനിർത്തലിൽ കീവും ഒപ്പം ചേരണമെന്നാണ് ക്രെംലിൻ സആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം യുക്രെയ്ൻ വെടിനിർത്തൽ ലംഘിക്കികയാണെങ്കിൽ കനത്ത തിരിച്ചടി നൽകിയേക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY: Russia declares the temporary ceasefire in Ukraine. The ceasefire was announced from May 8 to 10 May. Kremlin said that Russian President Vladimir putin made the announcement due to the anniversery of second world war

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News