ഇന്ത്യയിൽ നടക്കുന്ന ജി20 യിൽ പുടിൻ നേരിട്ട് പങ്കെടുത്തേക്കില്ല ;അറസ്റ്റിന് സാധ്യത

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട് . ക്രെംലിനെ ഉദ്ധരിച്ചു അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

also read:മതവിദ്വേഷം വളർത്തൽ: ഷാജൻ സ്കറിയയെ ചോദ്യം ചെയ്യും

യുക്രയിനിലെ യുദ്ധ കുറ്റങ്ങൾ ആരോപിച്ചു പുടിനെതിരെ ഇന്റർനാഷണൽ ക്രിമിനൽ കോടതി[ഐ സി സി ] പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലനിൽക്കുന്നുണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ പുടിൻ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

also read:ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും; പ്രധാനമന്ത്രി

ഇത്തവണ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിലും പുടിൻ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here