
റഷ്യ- യുക്രെയ്ൻ യുദ്ധം ചിലപ്പോള്‍ അവസാനിക്കാമെന്നും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി സമാധാന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാൽ ചർച്ചകള്‍ക്കായി വഴി തുറക്കാമെന്നുള്ള സൂചന നൽകി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനഘട്ടത്തിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു. റഷ്യയുടെ വാർഷിക വിജയദിനാഘോഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ദിവസം മോസ്കോയിലെ റിപ്പോർട്ടേഴ്സിനോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം യുദ്ധം അവസാനിക്കാമെന്നതിനെക്കുറിച്ചുള്ള സൂചന നൽകിയത്. ‘യുദ്ധം ചിലപ്പോള്‍ അവസാനിച്ചേക്കാമെന്ന് ഞാൻ കരുതുന്നു.’ പുടിൻ പറഞ്ഞു. നാലു വർഷം നീണ്ടു നിന്ന യുദ്ധം അവസാനിച്ചേക്കാമെന്ന സൂചനയാണ് പുടിൻ നൽകിയത്. യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥയിൽ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുടിൻ്റെ പരാമർശം വന്നത്.
ALSO READ: പരീക്ഷയെഴുതുന്നതിനിടെ ലാപ്ടോപ്പിൽ ഹാക്കറുടെ മെസേജ്; വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൈബർ ആക്രമണം
യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയുമായി ചർച്ച നടത്തിയേക്കാമെന്നുള്ള സൂചനയും നൽകിയിട്ടുണ്ട്. എന്നിരുന്നാലും സമാധാന കരാർ തയ്യാറാക്കിയതിന് ശേഷം എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാൽ മാത്രമേ സെലൻസ്കിയുമായി കൂടിക്കാഴ്ചയുണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു രാജ്യവുമായി കൂടിക്കാഴ്ച നടത്താൻ വളരെ എളുപ്പമാണ്. എന്നാൽ സമാധാന കരാറുണ്ടാക്കിയതിന് ശേഷം അതിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാൽ മാത്രമേ അത് നടക്കുകയുള്ളൂ.’ വ്ലാഡിമിർ പുടിൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

