‘ഷൈന്റെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല’: കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ

shine-tom-chacko

ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലില്‍ നിന്നും ഗുണ്ടകളാണെന്ന് കരുതി ഓടിയതാണെന്ന ഷൈന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കാമായിരുന്നിട്ടും അതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ‘ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം’; ഈസ്റ്റർ ദിനത്തിൽ വിശ്വാസികളെ കണ്ട് മാര്‍പ്പാപ്പ

കേസില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ചിലരുടെ മൊഴികള്‍ രേഖപെടുത്തി വരികയാണ്. ലഹരി ഇടപാടുകാരന്‍ ഷജീറിനായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘വിന്‍ സിയും ഷൈനും സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ല’ : സൂത്രവാക്യം സിനിമ നിര്‍മാതാവ്

അതേസമയം നിയമപരമായി പരാതി നല്‍കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നടി വിന്‍ സി പ്രതികരിച്ചു. നിലവില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും അതില്‍ ഉറച്ചു നില്‍ക്കുമെന്നും വിന്‍ സി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് സിനിമയിലെ ആഭ്യന്തര സമിതിക്ക് മുന്‍പാകെ ഹാജരാക്കും. പരാതി ചോര്‍ന്നത് സജി നന്ത്യാട്ടു വഴി എന്ന സംശയത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും സിനിമയ്ക്കുള്ളില്‍ പരിഹരിക്കണമെന്നും പറഞ്ഞ താരം തന്റെ പരാതി ആഭ്യന്തര സമിതി പരിശോധിച്ച് നടപടിയുണ്ടാവുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News