പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ് നിര്‍മ്മാണം; ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ സബ്മിഷന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നല്‍കിയ മറുപടി

കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള ഭൂമിയേറ്റെടുക്കലിന്റെ പ്രാഥമിക നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നല്‍കിയ മറുപടിയിലാണ് ഇത് പറയുന്നത്.

ഐ.ആര്‍.സി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഗ്രേഡിയന്റ് കൊടുത്തുകൊണ്ട് റോഡ് നിര്‍മ്മാണത്തിന് ഡിസൈന്‍ തയ്യാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഡിസൈന്‍ വിഭാഗം അറിയിച്ചു.

Also Read: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം

അലൈന്‍മെന്റ് മാറ്റി റോഡ് നിര്‍മ്മാണം സാധ്യമാക്കാന്‍ കഴിയാത്ത സാഹചര്യം ഫീല്‍ഡിലും നിലനില്‍ക്കുന്നു. ഡിസൈന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ 16.11.2023- ല്‍ വീണ്ടും സ്ഥലം പരിശോധിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടും പൂര്‍ണ്ണമായും അനുകൂലമല്ല എന്നാണ് ചീഫ് എഞ്ചിനീയര്‍ റോഡ്‌സ് അറിയിച്ചിരിക്കുന്നത്. ഡിസൈന്‍ വിഷയത്തില്‍ പ്രായോഗികമായി പരിഹാരം കാണാനാകുമോ എന്ന് പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിരത്ത്, ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍മാരുമായി സെക്രട്ടറി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here