കാത്തിരിപ്പിന് വിരാമം; പുത്തൂർ സുവോളജിക്കൽ പാർക്ക് ജനങ്ങൾക്കായി തുറന്നു കൊടുത്തു

Puttur Suvological Park

ർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിനായി തുറന്നു കൊടുത്തു. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കെ.രാജൻ എന്നിവർ ആദ്യ സന്ദർശകരായി.

2006 ലാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ആദ്യഘട്ട ചർച്ചകൾ നടക്കുന്നത്. തുടർന്ന് 2016ൽ ഇടതുപക്ഷം ഭരണമേറ്റത് മുതൽ പാർക്കിൻ്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് ജനങ്ങൾക്കു വേണ്ടി തുറന്നു കൊടുത്തു. മന്ത്രിമാരായ കെ.രാജനും, എ.കെ ശശീന്ദ്രനും ഉൾപെടെയുള്ള ജനപ്രതിനിധികൾ ആദ്യ സന്ദർശകരായി.

Also read: ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 5 കുട്ടികൾ കൊല്ലപ്പെട്ടു

101 ഇനത്തിൽ പെട്ട മൃഗങ്ങൾക്കാണ് പാർക്കി ആ വാസവ്യവസ്ഥ ഒരുക്കുന്നത്. വിദേശ ഇനത്തിൽ പെട്ട മൃഗങ്ങൾ ഉൾപെടെ നിരവധി മൃഗങ്ങളെ നിലവിൽ പാർക്കിൽ എത്തിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവേശനം. പൊതുജനങ്ങൾക്ക് 100 രൂപയാണ് ഫീസ്, മുതിർന്ന പൗരന്മാർക്ക് 50 രൂപയും, നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം സൗജന്യമാണ്. 336 ഏക്കറിലാണ് മൃഗങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്നത്. ഇതുവരെ 331 കോടി രൂപയാണ് പാർക്കിൻ്റെ നിർമ്മാണത്തിന് ചിലവാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News