“നിന്നെ ഞാന്‍ താ‍ഴെയിറക്കും”: മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിനും ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും എതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ.  ഫേസ്ബുക്കിലാണ് മറുനാടനെതിരെ അദ്ദേഹം കുറിപ്പെ‍ഴുതിയത്.

ALSO READ: മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.

“നീ കഴുകനെ പോലുയർന്നു പറന്നാലും, നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും, നിന്നെ ഞാൻ താഴെയിറക്കും” എന്ന ബൈബിളിലെ വാക്കുകള്‍ക്കൊപ്പം തിരുവനന്തപുരം പട്ടത്തുള്ള മറുനാടന്‍ മലയാളി ചാനല്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

മറുനാടന്‍ മലയാളി ചാനലിനെതിരായ പി.വി അന്‍വറിന്‍റെ നീക്കങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എംഎല്‍എ ചാനലിനെതിരെ തിരഞ്ഞതിന് ശേഷം തന്‍റെ ചാനല്‍ ഏത് നിമിഷവും പൂട്ടിപ്പോകുമെന്ന പ്രതികരണവുമായി ഷാജന്‍ സ്കറിയയും രംഗത്തെത്തിയിരുന്നു.

ALSO READ: കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ക്രൈം ബ്രാഞ്ച്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News