വ്യാജ വാർത്ത; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ എം എൽ എ. എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും, നിയമ പോരാട്ടവുമായി മുന്നോട്ടു പോവുമ്പോൾ ഏഷ്യാനെറ്റ് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നുവെന്നും പത്രസമ്മേളനത്തിൽ പി വി അൻവർ എം എൽ എ പറഞ്ഞു.

ALSO READ: അതിർത്തികളില്ലാത്ത കല്യാണം; ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ പാക് യുവതി കൊല്‍ക്കത്തയിൽ

‘എഷ്യാനെറ്റിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. പോക്‌സോ കേസിൽ നാളെ ഏഷ്യാനെറ്റ് ഓഫിസിൽ നടക്കുന്ന റെയ്ഡ് മറച്ചുവെയ്ക്കാനാണ് ഇപ്പോൾ അപവാദം പ്രചരിപ്പിക്കുന്നത്. നവകേരള സദസ്സ് തകർക്കാൻ ഏഷ്യാനെറ്റ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കെ വി ഷാജിയ്ക്ക് ഏഷ്യാനെറ്റ് ഭക്ഷണവും ചെലവും കൊടുത്തതിന് തെളിവുണ്ട്. അനാവശ്യമായി മുഖ്യമന്ത്രിയെ പോലും ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടും’, പി വി അന്വര് എം എൽ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News