പി വി അൻവറിന് തിരിച്ചടി: ഒരു പത്രിക തള്ളി; ടിഎംസി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല

PV ANVAR

നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്. ഇതോടെ ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല. സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ സാധിക്കും. കേരളത്തിൽ തൃണമൂൽ കോൺഗ്രസ് രജിസ്റ്റേർഡ് പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ട്.

ALSO READ; വീട്ടിലൊരു ലൈബ്രറി ഉള്ളയാളോട് അല്പവിവരവുമായി തർക്കിക്കാൻ പോകരുത്; പുതിയ അറിവുകളാണ് സ്വരാജിന്റെ ഓരോ ചർച്ചയും

അതേസമയം, നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ സ്ഥാനാർഥി പര്യടനം പുരോഗമിക്കുകയാണ്. സ്ഥാനാർത്ഥിയെ നേരിൽ കാണുവാനും പിന്തുണ അറിയിക്കുവാനും നിരവധി പേരാണ് സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നത്. സ്വരാജിനെ മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് നിലമ്പൂർ ജനത. സ്കൂളുകൾക്കും, ആശുപത്രികൾക്കും വന്ന മാറ്റം, ക്ഷേമ പെൻഷൻ വർദ്ധനവ് എന്നിങ്ങനെ ഇടത് പക്ഷ സർക്കാർ നടത്തിയ വികസനം ഊന്നി പറഞ്ഞായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് വോട്ട് അഭ്യർത്ഥിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News