‘വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’; സുജിത് ദാസിനെതിരായ നടപടിയില്‍ പി വി അന്‍വര്‍

മുന്‍ എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ‘വിക്കറ്റ് നമ്പര്‍ ഒന്ന്, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് പി വി അന്‍വര്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലോടെയാണ് പി വി അന്‍വറിന്റെ പ്രതികരണം.

Also read:പീഡനക്കേസ്; മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

അതേസമയം, സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News