
യുഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിൽ നിന്ന് അനുമതി വാങ്ങാനായി ദേശീയ നേതൃത്വത്തെ കാണാനുള്ള പി വി അൻവറിൻ്റെ ശ്രമം നടന്നില്ല. യുഡിഎഫിലെ ഘടകകക്ഷികളിൽ ചേക്കേറാൻ അൻവർ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് കൂടിക്കാഴ്ച ഒഴിവാക്കിയത്.
യുഡിഎഫിൽ സഹകരിപ്പിക്കാമെന്ന പ്രഖ്യാപനം വന്നെങ്കിലും തൃണമൂൽ കോൺഗ്രസിനെ മാറ്റിനിർത്താനുള്ള നീക്കുപോക്കുകൾ തേടുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിനായി പി വി അൻവർമായി ഘടകകക്ഷി നേതാക്കൾ ചർച്ച നടത്തിയിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിനെ ഇപ്പോൾ കൈയൊഴിയുന്നത് പരിഹാസ്യമാകുമെന്നാണ് പി വി അൻവർ കണക്കുകൂട്ടുന്നത്.
Also Read: മാധ്യമങ്ങളെ കാണാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ: ചോദ്യങ്ങളെ നേരിടാതെ മുങ്ങി
യുഡിഎഫ് സഹകരണം സംബന്ധിച്ച അനുമതിക്കായി ദേശീയ നേതൃത്വവുമായി ചർച്ച നടത്താൻ പി വി അൻവർ ശ്രമിച്ചിരുന്നു. കഴിഞ്ഞദിവസം അഭിഷേക് ബാനർജിയുമായി ചർച്ചയ്ക്ക് സമയവും നൽകിയിരുന്നതാണ്. എന്നാൽ പിന്നീട് അത് റദ്ദാക്കുകയായിരുന്നു. സംഘടനയ്ക്ക് പിവി അൻവർ എത്തിയതിനു ശേഷം 84 മണ്ഡലം കമ്മിറ്റികളും 290 ഓളം പഞ്ചായത്ത് കമ്മിറ്റികളും ഇതിനകം രൂപീകരിച്ചിട്ടുണ്ട്. പക്ഷെ, പി വി അൻവറിൻ്റെ നിലപാടിൽ ഉറപ്പില്ലാത്തതിൽ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

