പി വി പവിത്രന്‍ അന്തരിച്ചു

പി വി പവിത്രന്‍ (72) അന്തരിച്ചു. കോഫീ ബോര്‍ഡ് ലേബര്‍ യൂണിയന്‍ (സിഐടിയു) മുന്‍ അഖിലേന്ത്യാ സെക്രട്ടറിയാണ്. ദില്ലി ആകാശവാണി കോഫീ ഹൗസ് മാനേജരുമായിരുന്നു. കണ്ണൂര്‍ മേലൂരിലെ സ്വവസതിയിലാണ് അന്ത്യമുണ്ടായത്. സംസ്‌കാരം നാളെ നടക്കും. കുറച്ചു നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

Also Read : “ഞാന്‍ മുഹമ്മദ് റിയാസാണ്, നിങ്ങള്‍ എ‍ഴുതിയത് സത്യമാണ് അത് തുടരുക”: ഇത്തരം ജനപ്രതിനിധിക‍ളാണ് നാടിന് വേണ്ടതെന്ന് യുവാവ്

ഭാര്യ വസന്ത ദില്ലിയില്‍ സിപിഐ (എം) കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. ഇ എം എസ്സിന്റെ സ്റ്റെനോ ഗ്രാഫറായും വസന്ത ജോലി ചെയ്തിട്ടുണ്ട്. ഷിഫോനി, ഷിബുല്‍ എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News