പി വി സത്യനാഥന്റെ കൊലപാതകം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐ(എം) ലോക്കൽ സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ, പ്രതി അഭിലാഷിനെ 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

Also Read: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് 60 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും

ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 6 ദിവസം അനുവദിച്ചു, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കൊണ്ടുപോയി. കൊലപാതകം നടത്തിയ ക്ഷേത്രത്തിൽ അഭിലാഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഏഴ് വർഷമായി സത്യനാഥനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി അഭിലാഷ് പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

Also Read: കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കും: എ വിജയരാഘവൻ

കൊലപാതകത്തിന് ക്ഷേത്ര പരിസരം തെരഞ്ഞെടുക്കാൻ ഉണ്ടായ കാരണവും കൊലപാതകത്തിന് മാറ്റാരെങ്കിലും സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരും കൊയിലാണ്ടി സി ഐ മെൽബിൻ ജോസിനാണ് അന്വേഷണ ചുമതല. വടകര ഡി വൈ എസ് പിയുടെ മേൽനോട്ടത്തിൽ 14 പേരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News